Sunday, October 4, 2026

ബ്ലാക്ക്‌മെയ്‌ലിംഗ് കേസ് ; മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിലായി; സിനിമ താരങ്ങളിലേക്കും അന്വേഷണം, നടൻ ധർമ്മജന്റെ മൊഴിയെടുക്കും

കൊച്ചി : കേരളത്തെ മൊത്തം ഞെട്ടിച്ച ബ്ലാക്ക് മെയിലിംഗ് കേസിൽ അന്വേഷണം സിനിമ താരങ്ങളിലേക്കും. കേസുമായി ബന്ധപ്പെട്ട് നടൻ ധർമ്മജന്റെ മൊഴി പൊലീസ് രേഖപ്പെടുത്തും. ധർമ്മജനോട് നേരിട്ട് കമ്മീഷണർ ഓഫിസിൽ ഹാജരാകാൻ നിർദേശം നൽകി. സ്വർണ്ണക്കടത്തിന് പ്രതികൾ സിനിമ താരങ്ങളെ ബന്ധപ്പെട്ടിരുന്നതായി പൊലീസിന് സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ധർമ്മജനോട് കമ്മീഷണർ ഓഫിസിൽ ഹാജരാകാൻ ആവശ്യപ്പെട്ടത്. ധർമജൻ ഇന്ന് തന്നെ ഹാജരാകുമെന്നാണ് ലഭിക്കുന്ന വിവരം .

അതേസമയം, കേസിൽ മുഖ്യപ്രതിയും ഹെയർ സ്റ്റൈലിസ്റ്റുമായ ഹാരിസ് പിടിയിലായി. തൃശ്ശൂർ സ്വദേശിയാണ്. ഇയാൾക്ക് മേക്ക് അപ്പ് ആർട്ടിസ്റ്റുകളുമായും സിനിമാ താരങ്ങളുമായും ബന്ധമുണ്ടെന്നാണ് വിവരം. നടിയുടെ കേസിലുൾപ്പെടെ ഇയാളിൽ നിന്ന് നിർണ്ണായക വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. ഇയാളെ ഇപ്പോൾ ചോദ്യം ചെയ്ത് വരികയാണ്.

Related Articles

Latest Articles