തിരുവനന്തപുരം: സര്‍ക്കാര്‍ വാടകക്കെടുത്ത ഹെലികോപ്റ്റര്‍ എയര്‍ ആംബുലന്‍സായി തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് പറക്കുന്നു. കിംസ് ആശുപത്രിയില്‍ മസ്തിഷ്‌ക്കമരണം സംഭവിച്ച രോഗിയുടെ ഹൃദയം കൊച്ചിയില്‍ ചികിത്സയിലുള്ള രോഗിക്ക് മാറ്റിവയ്ക്കാനുള്ള ദൗത്യവുമായാണ് ഹെലികോപ്റ്റര്‍ പറക്കുക.
കൊച്ചി ലിസി ആശുപത്രിയിലെ ഹൃദയമാറ്റ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപുരത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇതിനായി തിരുവന്തപുരത്തേക്ക് ഇന്ന് വെളുപ്പിന് തന്നെ പുറപ്പെട്ടിരുന്നു.
മസ്തിഷ്‌ക്ക മരണം സംഭവിച്ച 50 കാരിയുടെ ഹൃദയവുമായി ഉച്ചയ്ക്ക് രണ്ടിനും മൂന്നിനുമിടയില്‍ എയര്‍ ആംബുലന്‍സ് തിരുവനന്തപുരത്തുനിന്നു പുറപ്പെടുമെന്നാണ് അറിയുന്നത്. കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് ശസ്ത്രക്രിയ. അവിടെ എത്തിക്കുന്നതിനായി ഗ്രീന്‍ കോറിഡോര്‍ സ്ഥാപിച്ച്തായി ഐജി വിജയ് സാക്കറെ അറിയിച്ചു.

