Monday, May 20, 2024
spot_img

ഉടൻ ചിത്രം തെളിയും ,മമ്മൂട്ടിയും ഫഹദ് ഫാസിലും ഇന്ദ്രജിത്തും എത്തുന്നു

ലോക്ക്ഡൗണില്‍ ഇളവുകള്‍ വന്നതിന് പിന്നാലെ സിനിമമേഖലയും പതിയെ സജീവമാവുകയാണ്. ഡബ്ബിങ്, എഡിറ്റിങ്ങ് തുടങ്ങിയവയാണ് ഇപ്പോള്‍ പുനരാരംഭിച്ചിട്ടിട്ടുണ്ട് . വെണ്ണലയിലെ മെഗാ മീഡിയയില്‍ ഇന്ദ്രജിത്ത് നായകനാകുന്ന ആഹാ എന്ന ചിത്രത്തിന്‍റെ ഡബ്ബിങ്ങാണ് പുരേഗമിക്കുന്നത്. ചിത്രം ഈ മാസം റിലീസ് നിശ്ചയിച്ച്‌ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലേക്ക് കടന്നപ്പോഴാണ് ലോക്ക്ഡൌണ്‍ പ്രഖ്യാപിക്കുന്നത്.

ലോക്ക്ഡൗണിന് മുമ്പ് ഇരുപതിലധികം സിനിമകളാണ് ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലേക്ക് കടക്കാനിരുന്നത്. മമ്മൂട്ടിയുടെ ദി പ്രീസ്റ്റ്, ഫഹദ് ഫാസില്‍ നായകനാകുന്ന മാലിക് തുടങ്ങിയ ബിഗ്ബജറ്റ് സിനിമകള്‍ 90 ശതമാനം ജോലികളും നേരത്തെ പൂര്‍ത്തിയായിരുന്നു. വരും ദിവസങ്ങളില്‍ ഈ സിനിമകളുടെ ജോലികളും പുനരാരംഭിക്കും.

Related Articles

Latest Articles