CRIME

രേഖകളില്ലാതെ ട്രെയിനില്‍ കടത്താന്‍ ശ്രമിച്ചത് ഒന്നരക്കോടിയിലേറെ രൂപ; രണ്ടുപേരെ ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് പിടികൂടി

പാലക്കാട്: ട്രയിനില്‍ കടത്തുകയായിരുന്ന രേഖകളില്ലാത്ത ഒന്നരക്കോടിയിലേറെ രൂപ ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് പിടികൂടി. സംഭവത്തില്‍ ഹൈദാരാബാദ് സ്വദേശികളായ രണ്ടു പേര്‍ അറസ്റ്റിലായി. ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ശബരി എക്‌സ്പ്രസില്‍ കടത്തുകയായിരുന്ന ഒരു കോടി അറുപത്തിനാലു ലക്ഷത്തി അമ്പതിനായിരം രൂപയാണ് ആര്‍പിഎഫ് ക്രൈം ഇന്റലിജന്റ്‌സ് പിടികൂടിയത്.

നാലു ബാഗുകളിലായാണ് പണം സൂക്ഷിച്ചിരുന്നത്. ഗുണ്ടൂരില്‍ നിന്നും ഷൊര്‍ണൂരിലേക്കാണ് പ്രതികളായ രാഘവേന്ദ്ര (40), അഹമ്മദ് (38) എന്നിവര്‍ ടിക്കറ്റെടുത്തത്. സ്വര്‍ണം വാങ്ങാനായി കൊണ്ടുവന്ന പണമെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി. ഷൊര്‍ണൂരില്‍വച്ച് സ്വര്‍ണം കൈമാറുമെന്നായിരുന്നു സന്ദേശമെന്നും പ്രതികള്‍ പറഞ്ഞു. ആരാണ് പണം കൊടുത്തയച്ചത്, ആര്‍ക്കെത്തിക്കാനാണ് എന്നീ കാര്യങ്ങള്‍ തുടരന്വേഷണത്തില്‍ വ്യക്തമാക്കുമെന്ന് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് അറിയിച്ചു. കേസ് ആദായ നികുതി വകുപ്പിന് കൈമാറി.

കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ പാലക്കാട് ആര്‍പിഎഫ് ഇന്റലിജന്റ്വ് ബ്രാഞ്ച് മൂന്ന് കേസുകളിലായി 2.21 കോടി രൂപയാണ് ട്രെയിനില്‍ നിന്ന് പിടികൂടിയത്. വിവിധ കേസുകളില്‍ അഞ്ച് പേര്‍ അറസ്റ്റിലായി. ആര്‍പിഎഫ് കമാന്‍ഡന്റ് ജതിന്‍ ബി രാജിന്റെ നിര്‍ദേശപ്രകാരം എസ്‌ഐ എപി അജിത് അശോക്, എഎസ്‌ഐമാരായ സജു, സജി അഗസ്റ്റിന്‍, ഹെഡ് കോണ്‍സ്റ്റബിള് എന്‍ അശോക്, കോണ്‍സ്റ്റബിള്‍മാരായ വി സവിന്‍, അബ്ദുല്‍ സത്താര്‍ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.

Meera Hari

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

1 hour ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

2 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

3 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

3 hours ago