Saturday, May 18, 2024
spot_img

വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചു

ദില്ലി: വീടിന് തീപിടിച്ച് (Fire) ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. ദില്ലിയിലെ ഓള്‍ഡ് സീമാപുരിയില്‍ ആണ് സംഭവം. പുലര്‍ച്ചെ നാല് മണിയോടെയാണ് ദാരുണ സംഭവമുണ്ടായത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചെങ്കിലും വീട്ടിലുള്ളവരെ രക്ഷിക്കാനായില്ല. ഹരിലാല്‍(58), ഭാര്യ റീന(55), മകന്‍ ആശു(24), മകള്‍ രോഹിണി(18) എന്നിവരാണ് മരിച്ചത്. 22 കാരനായ മറ്റൊരു മകന്‍ അക്ഷയ് രക്ഷപ്പെട്ടു. കൊതുകിനെ കൊല്ലാനുള്ള മൊസ്‌കിറ്റോ കോയിലിന് തീപിടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ മൂന്നാമത്തെ ഫ്ലോറിൽ നിന്നാണ് നാല് മൃതദേഹങ്ങളും കണ്ടെടുത്തത്. നാല് പേരും ശ്വാസം മുട്ടിയാണ് മരിച്ചത്. അതേസമയം രക്ഷപ്പെട്ട അക്ഷയ് രണ്ടാം നിലയിലായിരുന്നു ഉറങ്ങിയത്. മറ്റുള്ളവരെല്ലാം തീപിടുത്തമുണ്ടായ മൂന്നാം നിലയിലായിരുന്നു. സര്‍ക്കാര്‍ ജീവനക്കാരനായ ഹരിലാല്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ വിരമിക്കാനിരിക്കെയാണ് അപകടം. മകള്‍ 12ാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്.

Related Articles

Latest Articles