Sunday, May 19, 2024
spot_img

ചെന്നൈ വണ്ടലൂര്‍ മൃഗശാലയില്‍ അഞ്ച് ഒട്ടകപ്പക്ഷികളും ഒരു സിംഹവും ചത്തു: കാരണം അവ്യക്തം!

ചെന്നൈ: വണ്ടലൂര്‍ മൃഗശാലയിൽ പാർപ്പിച്ചിരുന്ന ഒട്ടകപക്ഷികൾ കഴിഞ്ഞദിവസം അപ്രതീക്ഷിതമായി ചത്തതിനെ തുടർന്ന് ആശങ്ക. അഞ്ച് ഒട്ടകപക്ഷികളും ഒരു പെണ്‍സിംഹവുമാണ് ഒറ്റ ദിവസം കൊണ്ട് ചത്തത്. ഇതേതുടർന്ന് മൃഗശാലയിലെ പക്ഷി- മൃഗാദികളുടെ നിരീക്ഷണം ഊര്‍ജിതപ്പെടുത്തി. രോഗലക്ഷണങ്ങളൊന്നുമില്ലാതെ കഴിഞ്ഞിരുന്ന ഒട്ടകപ്പക്ഷികളുടെ മരണത്തെത്തുടർന്ന് സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയച്ചിരിക്കുകയാണ് അധികൃതർ.

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് അവശനിലയിലായിരുന്ന 19 വയസായ കവിത എന്ന സിംഹമാണ്​ വിടപറഞ്ഞത്​. വെറ്റിനറി ഡോക്​ടര്‍മാര്‍ പോസ്​​റ്റുമോര്‍ട്ടം ചെയ്​ത്​ സാമ്പിളുകൾ ശേഖരിച്ച്‌​ പരിശോധനകള്‍ക്കായി അയച്ചു. 180 വിഭാഗത്തിലുള്ള 2400 മൃഗങ്ങളെയാണ് വണ്ടലൂര്‍ മൃഗശാലയിൽ പാർപ്പിച്ചിരിക്കുന്നത്. ജൂണില്‍ മൃഗശാലയിലെ രണ്ട്​ സിംഹങ്ങള്‍ കോവിഡ്​ ബാധിച്ച്‌​ ചത്തിരുന്നു. പിന്നീട്​ 11 സിംഹങ്ങളുടെ സാമ്പിളുകൾ കോവിഡ് പരിശോധനയ്ക്കായി അയച്ചതില്‍ ഒമ്പതെണ്ണത്തിന്​ വൈറസ്​ ബാധ സ്ഥിരീകരിച്ചിരുന്നു.

Related Articles

Latest Articles