ഡൊണാൾഡ് ട്രമ്പ്
വാഷിങ്ടണ്: കാനഡയ്ക്കും മെക്സിക്കോയ്ക്കും ചൈനയ്ക്കുമെതിരെ കൂടുതല് നികുതി ചുമത്തി ട്രംപ് ഭരണകൂടം.ചൈനയില് നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനവും കാനഡ, മെക്സിക്കോ എന്നിവിടങ്ങളില് നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനവും നികുതി ചുമത്തി. എന്നാൽ കാനഡയില് നിന്നുള്ള ക്രൂഡ് ഓയില് ഇറക്കുമതിക്ക് 10 ശതമാനം മാത്രമേ നികുതി ചുമത്തു.
അമേരിക്കയിലേക്ക് ലഹരിമരുന്ന് കടത്തുന്നത് തടയാന് കാനഡയും മെക്സിക്കോ നടപടികൾ സ്വീകരിക്കുന്നില്ല എന്നത് ചൂണ്ടിക്കാട്ടിയാണ് ശിക്ഷാ നടപടിയെന്ന നിലയില് ഉയര്ന്ന നികുതി ചുമത്തിയത്. അതേസമയം അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളാണ് കാനഡ, അമേരിക്കയിലേക്കുള്ള ഇറക്കുമതിയില് 40 ശതമാനവും ചൈന,മെക്സിക്കോ,കാനഡ എന്നീ രാജ്യങ്ങളിൽ നിന്നാണ്. നികുതി ഉയര്ത്തിയതോടെ ഈ മൂന്ന് രാജ്യങ്ങളില് നിന്നുമുള്ള ഉത്പന്നങ്ങളുടെ വില അമേരിക്കയില് വര്ധിക്കും.
നികുതി ഉയര്ത്തിയത് അമേരിക്കയ്ക്ക് തിരിച്ചടിയാകുമെന്ന് വാദിക്കുന്നവരുണ്ട്. അമേരിക്കയിലുപയോഗിക്കുന്ന പെട്രോളിന്റെ 40 ശതമാനവും കാനഡയില് നിന്ന് വരുന്ന ക്രൂഡ് ഓയില് സംസ്കരിച്ചെടുക്കുന്നതാണ്. ഇത് ഇന്ധനവിലയില് പ്രതിഫലിക്കുമെന്നും ജീവിതച്ചെലവ് കൂട്ടുമെന്നുമാണ് ഒരുവിഭാഗം വാദിക്കുന്നത്. എന്നാൽ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളേക്കാള് വിലക്കുറവില് സ്വന്തം രാജ്യത്തെ ഉത്പന്നങ്ങള് ലഭിക്കുമെന്നതിനാല് അത് രാജ്യത്തെ വ്യവസായത്തിന് ഗുണം ചെയ്യുമെന്ന് കരുതുന്നവരുമുണ്ട്.
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…