Thursday, October 8, 2026

ചൈനയ്ക്ക് 10%, കാനഡയ്ക്കും മെക്‌സിക്കോയ്ക്കും 25 % !!!ഇറക്കുമതി നികുതി വർധിപ്പിച്ച് ട്രമ്പ് ഭരണകൂടം

വാഷിങ്ടണ്‍: കാനഡയ്ക്കും മെക്‌സിക്കോയ്ക്കും ചൈനയ്ക്കുമെതിരെ കൂടുതല്‍ നികുതി ചുമത്തി ട്രംപ് ഭരണകൂടം.ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനവും കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനവും നികുതി ചുമത്തി. എന്നാൽ കാനഡയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് 10 ശതമാനം മാത്രമേ നികുതി ചുമത്തു.

അമേരിക്കയിലേക്ക് ലഹരിമരുന്ന് കടത്തുന്നത് തടയാന്‍ കാനഡയും മെക്‌സിക്കോ നടപടികൾ സ്വീകരിക്കുന്നില്ല എന്നത് ചൂണ്ടിക്കാട്ടിയാണ് ശിക്ഷാ നടപടിയെന്ന നിലയില്‍ ഉയര്‍ന്ന നികുതി ചുമത്തിയത്. അതേസമയം അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളാണ് കാനഡ, അമേരിക്കയിലേക്കുള്ള ഇറക്കുമതിയില്‍ 40 ശതമാനവും ചൈന,മെക്സിക്കോ,കാനഡ എന്നീ രാജ്യങ്ങളിൽ നിന്നാണ്. നികുതി ഉയര്‍ത്തിയതോടെ ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നുമുള്ള ഉത്പന്നങ്ങളുടെ വില അമേരിക്കയില്‍ വര്‍ധിക്കും.

നികുതി ഉയര്‍ത്തിയത് അമേരിക്കയ്ക്ക് തിരിച്ചടിയാകുമെന്ന് വാദിക്കുന്നവരുണ്ട്. അമേരിക്കയിലുപയോഗിക്കുന്ന പെട്രോളിന്റെ 40 ശതമാനവും കാനഡയില്‍ നിന്ന് വരുന്ന ക്രൂഡ് ഓയില്‍ സംസ്‌കരിച്ചെടുക്കുന്നതാണ്. ഇത് ഇന്ധനവിലയില്‍ പ്രതിഫലിക്കുമെന്നും ജീവിതച്ചെലവ് കൂട്ടുമെന്നുമാണ് ഒരുവിഭാഗം വാദിക്കുന്നത്. എന്നാൽ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളേക്കാള്‍ വിലക്കുറവില്‍ സ്വന്തം രാജ്യത്തെ ഉത്പന്നങ്ങള്‍ ലഭിക്കുമെന്നതിനാല്‍ അത് രാജ്യത്തെ വ്യവസായത്തിന് ഗുണം ചെയ്യുമെന്ന് കരുതുന്നവരുമുണ്ട്.

Related Articles

Latest Articles