Friday, December 19, 2025

പുല്‍വാമയില്‍ വീണ്ടും ഭീകരാക്രമണം; മൂന്നുപേര്‍ക്ക് ഗുരുതരമായ പരിക്ക്

പുല്‍വാമ: കശ്മീരിലെ പുല്‍വാമയില്‍ വീണ്ടും ഭീകരാക്രമണം. പൊലീസ് സ്റ്റേഷന്‍ ലക്ഷ്യമാക്കി ഭീകരര്‍ എറിഞ്ഞ ഗ്രനേഡ് സ്റ്റേഷന് മുന്നിലെ തിരക്കേറിയ റോഡില്‍വീണ് പൊട്ടി. സംഭവത്തില്‍ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ഇന്നലെ പുല്‍വാമയില്‍ സൈന്യത്തിന്റെ കവചിത വാഹനം സ്ഫോടനത്തില്‍ തകര്‍ത്തതിന് തൊട്ടടുത്ത ദിവസമാണ് പൊലീസ് സ്റ്റേഷനുനേരെ ഗ്രനേഡ് ആക്രമണം നടത്താനുള്ള ശ്രമം. 44 രാഷ്ട്രീയ റൈഫിള്‍സിന്റെ കവചിത വാഹനമാണ് കഴിഞ്ഞ ദിവസം ഭീകരര്‍ തകര്‍ത്തത്. രണ്ട് സൈനികര്‍ വീരമൃത്യു വരിക്കുകയും 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Related Articles

Latest Articles