10-year-old boy found hanging
ഔറംഗബാദ്: പുതിയ ചെരിപ്പ് വാങ്ങിക്കൊടുക്കാത്തതിനെ തുടർന്ന് പത്തുവയസ്സുകാരൻ തൂങ്ങി മരിച്ച നിലയിൽ.മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് കുട്ടി ജീവനൊടുക്കിയത്.
കുട്ടി അമ്മയുടെ മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. കുട്ടിയുടെ മാതാപിതാക്കൾ അയൽഗ്രാമത്തിലാണുള്ളത്. ഇവർ കർഷകരാണ്. തിങ്കളാഴ്ച കുട്ടി പുതിയ ചെരിപ്പ് വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ മുത്തശ്ശനും മുത്തശ്ശിയും ആവശ്യം അംഗീകരിച്ചില്ല.
തുടർന്ന് താൻ മാതാപിതാക്കളുടെ വീട്ടിൽ പോകുകയാണെന്ന് കുട്ടി ഇവരോട് പറഞ്ഞതായി പോലീസ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. മാതാപിതാക്കളുടെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് കുട്ടി മരത്തിൽ തൂങ്ങി മരിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്നും പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതായും പോലീസ് കൂട്ടിച്ചേർത്തു.
തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…
തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…
തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് നിംസ് മെഡിസിറ്റിയില്‍ ചികിത്സ തേടിയ ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ…
ദില്ലി : ബ്രിട്ടീഷ് ഭരണകാലത്ത് 1920-ല്‍ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസ് സംസ്‌കൃതത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതിനെ പ്രധാനമന്ത്രി…
യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…