ബോക്സോഫീസ് റെക്കോർഡുകൾ പഴങ്കഥയാക്കി കുതിപ്പ് തുടർന്ന് പ്രഭാസ് നായകനായ ‘ആദിപുരുഷ്’. ചിത്രം റിലീസ് ചെയ്ത് രണ്ട് ദിവസങ്ങൾ മാത്രം പിന്നിടവേ ആഗോളതലത്തിൽ 240 കോടി രൂപയാണ് നേടിയിരിക്കുന്നത്. സിനിമയുടെ നിർമാതാക്കളായ യുവി ക്രിയേഷൻസ് ആണ് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.
ചിത്രം തിയേറ്ററിലെത്തിയ ദിനം 140 കോടി രൂപയും രണ്ടാം ദിനത്തിൽ 100 കോടി രൂപയും ബോക്സോഫീസിൽ നിന്ന് സ്വന്തമാക്കിയെന്നാണ് നിർമാതാക്കൾ നൽകുന്ന വിവരം. അവധി ദിനമായ ഇന്നലത്തെ കണക്കുകൾ കൂടി പുറത്തുവരുമ്പോൾ ചിത്രം ആഗോളതലത്തിൽ 300 കോടി കടക്കുമെന്നാണ് അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നത്.
ബാഹുബലി എന്ന ചിത്രത്തിലൂടെ പാൻ ഇന്ത്യൻ നായകനായി വളർന്ന പ്രഭാസ് നായകനായ ആദിപുരുഷ് എന്ന ത്രീഡി ചിത്രം ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിലെ ഡയലോഗുകളും വി.എഫ്.എക്സും ഏറെ ട്രോളുകൾ ഏറ്റുവാങ്ങിയിരുന്നു. ഹനുമാന്റെ സംഭാഷണവും വിവാദമായതിൽ ഉൾപ്പെടുന്നു. ഇതോടെ ആദിപുരുഷിലെ വിവാദ സംഭാഷണങ്ങൾ ഒഴിവാക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. രാമായണം പ്രമേയമാകുന്ന ചിത്രത്തിൽ രാവണനായി വേഷമിട്ടിരിക്കുന്നത് ബോളിവുഡ് താരം സെയ്ഫ് അലിഖാനാണ്. കൃതി സനോൺ, സെയ്ഫ് അലിഖാൻ, സണ്ണി സിംഗ്, ദേവ്ദത്ത് നാഗേ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഓം റൗട്ട് ആണ് സംവിധായകൻ. ടി-സീരിസ്, റെട്രോഫൈൽ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
കേന്ദ്ര ഏജൻസികൾ മണത്തറിഞ്ഞു ! എൻ ഐ എയും ഗുജറാത്ത് പോലീസും ചേർന്ന് ആക്രമണ പദ്ധതി തകർത്തു
ശാസ്ത്രജ്ഞരുടെ നിർദേശ പ്രകാരം ദിവസങ്ങളോളം കടലിനടിയിൽ താമസിച്ച് മുൻ നാവികസേനാ ഉദ്യോഗസ്ഥൻ. മൂന്ന് മാസത്തിലധികം കൃത്യമായി പറഞ്ഞാൽ 93 ദിവസമാണ്…
മുംബൈ : ലാഭ വിഹിതത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി രാജ്യത്തെ ബാങ്കിംഗ് മേഖല. ചരിത്രത്തിൽ ആദ്യമായി ബാങ്കിംഗ് മേഖലയുടെ അറ്റാദായം…
ജെഫ് ബെസോസിന്റെ കമ്പനിയായ ബ്ലൂ ഒറിജിന്റെ ഏഴാമത്തെ ബഹിരാകാശ ദൗത്യം വിജയിച്ചതോടെ സ്പേസിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ പൗരനായി ആന്ധ്രപ്രദേശ് വിജയവാഡ…
ഇടി വെ-ട്ടി-യ-വ-നെ പാമ്പ് ക-ടി-ച്ചു എന്ന് പറഞ്ഞാൽ ഇതാണ് ; ദില്ലി മദ്യനയ കേസിനേക്കാൾ വലിയ ആഘാതം തന്നെയായിരിക്കും സ്വാതി…
ദില്ലി ; മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട വിവാദം തുടരുന്നതിനിടെ ആം ആദ്മി പാർട്ടിക്കെതിരെ പുതിയ ആരോപണവുമായി ഇ.ഡി. 2014-2022…