Kerala

പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവം; രണ്ട് പേർ കൂടി അറസ്റ്റിൽ; പ്രതികൾ വീട്ടിലെ സ്ഥിരം സന്ദർശകരെന്ന് പോലീസ്

പത്തനംതിട്ട: ആദിവാസി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ.
വനവാസി വിഭാഗത്തിൽപ്പെട്ട യുവാക്കളാണ് അറസ്റ്റിലായത്. അട്ടത്തോട് സ്വദേശികളായ രമാ കണ്ണൻ, കണ്ണൻ ദാസ് എന്നിവരാണ് പിടിയിലായത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. പമ്പാ സ്റ്റേഷൻ പരിധിയിലാണ് സംഭവം. പത്താം ക്ലാസുകാരിയായ പെൺകുട്ടി ഇപ്പോൾ എട്ട് മാസം ഗർഭിണിയാണ്. ഈ പെൺകുട്ടിയെ കൊല്ലത്തെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

അതേസമയം പെൺകുട്ടിയെ പീഡിപ്പിച്ച മറ്റൊരു പ്രതി ജയകൃഷ്ണനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾ പെൺകുട്ടിയുടെ രക്ഷിതാക്കൾക്ക് മദ്യം നൽകി സൗഹൃദത്തിലായി. ശേഷം ദിവസവും വീട്ടിൽ എത്തുമായിരുന്നുവെന്നും ഈ സമയത്താണ് പീഡനം നടന്നതെന്നും പോലീസ് പറയുന്നു. വയറുവേദനയ്‌ക്ക് ചികിത്സ നേടി ആശുപത്രിയിലെത്തിയപ്പോഴാണ് പത്താം ക്ലാസുകാരി ഗർഭിണിയാണെന്ന് കണ്ടെത്തിയത്.

Meera Hari

Recent Posts

പപ്പുവിന് കാര്യമായ എന്തോ പറ്റിയിട്ടുണ്ട് !

ഒടുവിൽ സത്യം തുറന്നു പറഞ്ഞു രാഹുൽ ഗാന്ധി ; കൈയടിച്ച് സോഷ്യൽ മീഡിയ

22 mins ago

വിരമിക്കൽ പ്രസംഗത്തിനിടെ ജസ്റ്റിസ് ചിത്തരഞ്ജന്‍ ദാസ് പറഞ്ഞത് കേട്ടോ?

ഞാന്‍ ആര്‍ എസ് എസു കാരന്‍; ജസ്റ്റിസ് ചിത്തരഞ്ജന്‍ ദാസ് പറഞ്ഞത് കേട്ടോ?

43 mins ago

ആം ആ​​ദ്മിക്ക് ഖലിസ്ഥാൻ അനുകൂല ഭീകരവാദ സംഘടനകളുമായി അടുത്ത ബന്ധം ! ബബ്ബർ ഖൽസ ഇൻ്റർനാഷണൽ ഭീകരർക്കൊപ്പം കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങൾ പുറത്ത്

ദില്ലി : ആം ആ​​ദ്മി പാർട്ടിക്ക് ഖലിസ്ഥാൻ അനുകൂല ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട്. പാർട്ടി നേതൃത്വം ബബ്ബർ ഖൽസ…

47 mins ago

സ്വാതി മലിവാളിനെതിരായ ആക്രമണം : ബൈഭവ് കുമാറിനെ തെളിവെടുപ്പിനായി മുംബൈയിൽ എത്തിച്ച് പോലീസ്

ദില്ലി : ആം ആദ്മി എംപി സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ പ്രതിയായ കെജ്‌രിവാളിന്റെ സഹായി ബൈഭവ് കുമാറിനെ തെളിവെടുപ്പിനായി…

1 hour ago

കുടുംബത്തിന്റെ അന്തസും പ്രശസ്തിയും സംരക്ഷിക്കാനായിട്ടെങ്കിലും രാജ്യത്ത് തിരിച്ചെത്തി അന്വേഷണത്തോട് സഹകരിക്കണം “- പ്രജ്ജ്വൽ രേവണ്ണയോട് പരസ്യാഭ്യർത്ഥനയുമായി എച്ച്ഡി കുമാരസ്വാമി

ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് രാജ്യം വിട്ട ഹാസൻ എംപി പ്രജ്ജ്വൽ രേവണ്ണയോട്രാജ്യത്ത് തിരിച്ചെത്തി അന്വേഷണത്തോട് സഹകരിക്കണമെന്ന് പരസ്യാഭ്യർത്ഥനയുമായി ജെഡിഎസ്.…

1 hour ago