ജയ്പൂർ: ഉദയ്പൂരിൽ 11 കാരി കൂട്ടബലാത്സംഗത്തിനിരയായി. ബന്ധുക്കളായ പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളാണ് പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷിതാക്കൾക്കൊപ്പം അമ്മായിയുടെ വീട് സന്ദർശിക്കാനെത്തിയതായിരുന്നു പെൺകുട്ടി. അമ്മായിയുടെ 13ഉം 15ഉം വയസുള്ള മക്കളാണ് കുട്ടിയെ ബലാത്സംഗം ചെയ്തത്. ആന്തരികാവയവങ്ങൾക്ക് ക്ഷതമേറ്റ കുട്ടിക്ക് ഉടൻ ശസ്ത്രക്രിയ നടത്തിയതായി ആശുപത്രി അധികൃതർ പറഞ്ഞു.
ചികിത്സിച്ച ഡോക്ടർമാരോട് കുട്ടി പറഞ്ഞപ്പോഴാണ് ബലാത്സംഗ വിവരം പുറത്തറിഞ്ഞത്. സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് കസിൻസ് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത പോലീസ് ആൺകുട്ടികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. നിയമ നടപടികൾ പൂർത്തിയാക്കി ഇരുവരെയും ജുവനൈൽ ഡിറ്റൻഷൻ സെന്ററിലേക്ക് അയക്കും.
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…