മലപ്പുറം: നിര്‍ത്തിയിട്ട ബൈക്കില്‍ നിന്ന് പെട്രോളും നമ്പര്‍ പ്ലേറ്റും അടിച്ച് മാറ്റി. ഒടുവിൽ നിയമലംഘനത്തിന് ആലപ്പുഴയില്‍ നിന്ന് പിഴയടിച്ച് എഐ ക്യാമറ. മലപ്പുറം ചെമ്മാട് സികെ നഗറിലെ കൊളക്കാടൻ പുളിക്കൽ കെ.പി.അഷ്‌റഫിനാണ് ആലപ്പുഴ അരൂരിൽ നിന്ന് നിയമ ലംഘനത്തിന് നോട്ടിസ് ലഭിച്ചത്. കഴിഞ്ഞ 14നാണ് ഇയാളുടെ ബൈക്കിന്റെ നമ്പർ പ്ലേറ്റും പെട്രോളും മോഷ്ടാവ് കവർന്നത്.
12നാണ് രാത്രി സുഹൃത്തുക്കളോടൊപ്പം യാത്ര പോകുന്നതിനു മുൻപ് അഷ്‌റഫ് ബൈക്ക് ചെമ്മാട് സികെ നഗർ റോഡ് ജംക്ഷനിൽ സുരക്ഷിതമായി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. 14ാം തിയതി തിരികെ വന്ന് ബൈക്ക് എടുക്കാന്‍ നോക്കുമ്പോഴാണ് പെട്രോളും നമ്പര്‍ പ്ലേറ്റും കാണാതായത് ശ്രദ്ധിച്ചത്. തൊട്ട് അടുത്ത ദിവസം തന്നെ റോഡ് നിയമ ലംഘനത്തിനുള്ള മൊബൈലില്‍ പിഴയടക്കാനുള്ള നോട്ടീസ് എത്തി. ആലപ്പുഴ അരൂരിൽ നിന്നായിരുന്നു ട്രാഫിക് പോലീസിന്റെ മൊബൈൽ സന്ദേശം.
അഷ്‌റഫിന്റെ കെഎൽ 55 വൈ 5003 നമ്പർ ബൈക്ക് 15ന് രാവിലെ 11.21ന് നിയമലംഘനം നടത്തിയതിന് പിഴ അടയ്ക്കണം എന്നായിരുന്നു സന്ദേശം. ഓൺലൈനിൽ പരിശോധിച്ചപ്പോൾ ബൈക്കിന്റെ ഫോട്ടോയും കണ്ടു. എന്നാല്‍ ബൈക്കിലെ യാത്രക്കാര്‍ മറ്റ് രണ്ട് പേര്‍ ആയിരുന്നുവെന്ന് മാത്രം. മോഷ്ടിച്ച നമ്പർ പ്ലേറ്റ് ഈ ബൈക്കിന് ഘടിപ്പിച്ചതായാണ് അഷ്‌റഫ് കരുതുന്നത്. ഇതോടെ ആലപ്പുഴ ട്രാഫിക് പോലീസ്, തിരൂരങ്ങാടി പോലീസ്, മോട്ടർ വാഹന വകുപ്പ് എന്നിവർക്ക് പരാതി നൽകി നടപടികള്‍ക്കായി കാത്തിരിക്കുകയാണ് അഷ്റഫ്.
സംസ്ഥാനത്തെ മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കും മറ്റ് വിശിഷ്ട വ്യക്തികൾക്കും യാത്ര ചെയ്യുന്നതിനായി 24 പുതിയ ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ…
ഫാഷൻ ലോകത്ത് പഴയ ട്രെൻഡുകൾക്ക് വീണ്ടും പുതുജീവൻ ലഭിക്കുകയാണ്. നമ്മുടെ അമ്മമാരുടെയും മുത്തശ്ശിമാരുടെയും കാലത്ത് ശ്രദ്ധ നേടിയിരുന്ന വസ്ത്രധാരണ രീതികളും…
1977-ൽ തിഹാർ ജയിലിൽ കഴിയുമ്പോൾ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സഹതടവുകാരിയായ മേരി ആൻഡ്രി ലെക്ലർക്ക് എന്ന കനേഡിയൻ യുവതിക്ക് സ്വന്തം…
നീരേറ്റുപുറം ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ പൊങ്കാല മഹോത്സവം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളെയും ജനപ്രതിനിധികളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള…
ലോകബാങ്കിന്റെ ഏറ്റവും പുതിയ അന്താരാഷ്ട്ര കടാന്വേഷണ റിപ്പോർട്ട് പ്രകാരം അയൽരാജ്യമായ പാകിസ്ഥാന്റെ വിദേശക്കടം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി കണക്കുകൾ…
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…