Saturday, December 27, 2025

12 കോടി രൂപയുടെ ചിട്ടി തട്ടിപ്പ് ; കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: കിളിമാനൂർ കേന്ദ്രീകരിച്ച് കേച്ചേരി ഫിനാൻസ് എന്ന പേരിൽ സ്ഥാപനം നടത്തി 12 കോടി രൂപയോളം തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പിടിയിൽ. നിരവധി നിക്ഷേപകരുടെ പണം തട്ടിയ കേസിലെ രണ്ടാം പ്രതിയും കേച്ചേരി കിളിമാനൂർ ബ്രാഞ്ച് മാനേജരുമായ ചടയമംഗലം സ്വദേശി സുരേഷ് കുമാറാണ് പോലീസിന്റെ പിടിയിലായത്

25 കേസുകളാണ് ഇയാൾക്കെതിരെ കിളിമാനൂരിൽ മാത്രം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിലെ ഒന്നാം പ്രതിയായ വേണുഗോപാലിനെ കൊട്ടാരക്കരക്കര പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Related Articles

Latest Articles