Saturday, January 3, 2026

കുതിച്ച് പായാൻ ….! ദക്ഷിണാഫ്രിക്കയിൽ നിന്നും 12 ചീറ്റകൾ കൂടി ഇന്ത്യയിലെത്തി; കൊണ്ടുവന്നത് 7 ആൺ ചീറ്റകളും 5 പെൺ ചീറ്റകളും

ദില്ലി : ദക്ഷിണാഫ്രിക്കയിൽ നിന്നും 12 ചീറ്റകൾ കൂടി ഇന്ത്യയിലെത്തി. രാജ്യത്തെ ചീറ്റകളുടെ എണ്ണം ഇതോടെ 20 ആയി ഉയർന്നു. കഴിഞ്ഞ വർഷമാണ് പ്രൊജക്റ്റ് ചീറ്റ പദ്ധതിക്ക് കേന്ദ്ര സർക്കാർ തുടക്കം കുറിച്ചത്. വ്യോമസേനയുടെ സി 17 വിമാനത്തിൽ ഗ്വാളിയർ വിമാനത്താവളത്തിലാണ് ഇവയെ എത്തിച്ചത്. ഗ്വാളിയറിൽ നിന്ന് പിന്നിട് ചീറ്റകളെ കുനോയിലേക്കു കൊണ്ടുപോകും.

സെപ്റ്റംബർ ഏഴിന് നമീബയിൽ നിന്നും എട്ട് ചീറ്റകളെ ഇന്ത്യയിൽ എത്തിച്ചിരുന്നു. ഇതിന് തുടർച്ചയായാണ് ദക്ഷിണാഫ്രിക്കയിൽ നിന്നും 7 ആൺ ചീറ്റകളെയും 5 പെൺ ചീറ്റകളെയും ഇന്ത്യയിൽ എത്തിച്ചത്.

Related Articles

Latest Articles