Saturday, January 3, 2026

ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി ; ശിവസേനയുടെ 15 സംസ്ഥാന യൂണിറ്റ് തലവന്മാരിൽ 12 പേരും ഷിൻഡെ ക്യാമ്പിൽ ചേർന്നു

ശിവസേനയുടെ 15 സംസ്ഥാന യൂണിറ്റ് തലവന്മാരിൽ 12 പേരും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ പാളയത്തിൽ ചേർന്നത് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയ്ക്ക് കനത്ത തിരിച്ചടി നൽകി.

സെപ്റ്റംബർ 15 വ്യാഴാഴ്ച്ച നടന്ന യോഗത്തിൽ 12 സംസ്ഥാന യൂണിറ്റ് മേധാവികൾ ഷിൻഡെ ക്യാമ്പിൽ ചേർന്നു. സംസ്ഥാനത്തലവന്മാർക്ക് അവരുടെ സംസ്ഥാനങ്ങളിലെ പാർട്ടി വളർച്ചയ്ക്ക് സാധ്യമായ എല്ലാ സഹായവും മുഖ്യമന്ത്രി ഉറപ്പ് നൽകി.

ദില്ലി ശിവസേന സംസ്ഥാന അധ്യക്ഷൻ സന്ദീപ് ചൗധരി, മണിപ്പൂർ നേതാവ് തോംബി സിംഗ്, മധ്യപ്രദേശ് അധ്യക്ഷൻ തഡേശ്വർ മഹാവാർ, ഛത്തീസ്ഗഡ് മേധാവി ധനഞ്ജയ് പരിഹാർ, ഗുജറാത്ത് മുഖ്യമന്ത്രി എസ്.ആർ. പാട്ടീൽ, രാജസ്ഥാൻ മേധാവി ലഖൻ സിംഗ് പവാർ, ഹൈദരാബാദ് മേധാവി മുരാരി അന്ന, ഗോവ മേധാവി ജിതേഷ് കാമത്ത്, കർണാടക അധ്യക്ഷൻ കുമാർ എ ഹകാരി , പശ്ചിമ ബംഗാൾ ചീഫ് ശാന്തി ദത്ത, ഒഡീഷ സംസ്ഥാന ഇൻചാർജ് ജ്യോതിശ്രീ പ്രസന്ന കുമാർ, ത്രിപുര സംസ്ഥാന ഇൻചാർജ് ബരിവദേവ് നാഥ് എന്നിവർ ഏകനാഥ് ഷിൻഡെയ്ക്ക് പിന്തുണ അറിയിച്ചു.

പാർട്ടി ചിഹ്നത്തിന് മേലുള്ള ഷിൻഡെ ഗ്രൂപ്പിന്റെ അവകാശവാദം തീരുമാനിക്കുന്നതിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ വിലക്കണമെന്നാവശ്യപ്പെട്ട് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള വിഭാഗം സമർപ്പിച്ച അപേക്ഷയിൽ സുപ്രീം കോടതി വാദം കേൾക്കുന്നതിന് ഒരാഴ്ച്ച മുമ്പാണ് ഈ സംഭവവികാസം.

ജൂൺ 30-ന് ഏകനാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായും ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.

Related Articles

Latest Articles