Sunday, October 4, 2026

പിതാവിനെ കൊലപെടുത്തിയ മതതീവ്രവാദികളെ തൂക്കിലേറ്റുന്നതുവരെ ചെരുപ്പ് ധരിക്കില്ല; ശപഥവുമായി കനയ്യലാലിന്റെ മകൻ

ഉദയ്പൂർ: പിതാവിന്റെ കൊലയാളികളെ തൂക്കിലേറ്റുന്നതുവരെ ചെരുപ്പ് ധരിക്കില്ലെന്ന ശപഥവുമായി, നുപൂർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ മതതീവ്രവാദികൾ കൊലപ്പെടുത്തിയ കനയ്യലാലിന്റെ മകൻ യാഷ് സാഹൂ. പിതാവിന്റെ വിയോഗം വലിയ ശൂന്യതയാണ് തങ്ങളുടെ ജീവിതത്തിൽ ഉണ്ടാക്കിയിട്ടുള്ളത്. തങ്ങളുടെ വിഷമം പ്രകടിപ്പിക്കാൻ വാക്കുകളില്ലെന്നും സാഹൂ പ്രതികരിച്ചു.

കനയ്യലാലിനെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ റിയാസ്, ഗൗസ് മുഹമ്മദ് എന്നിവർക്കെതിരെ കഴിഞ്ഞ ദിവസം റാപ്പർ ബദ്ഷാഹ് പാട്ട് പുറത്തിറക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു സാഹുവിന്റെ പ്രതികരണം. പിതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആളുകൾക്കുണ്ടായ വികാരങ്ങളെ മാനിക്കുന്നു.

തങ്ങൾ അനുഭവിക്കുന്ന വേദന വാക്കുകൾ കൊണ്ട് വ്യക്തമാക്കുക അസാദ്ധ്യമാണ്. താനും ഗാനം കേട്ടു. പിതാവിന്റെ മരണത്തിന്റെ ആഘാതത്തിൽ നിന്നും പുറത്തുകടക്കാൻ തന്റെ കുടുംബത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പിതാവിന്റെ കൊലയാളികളെ തൂക്കിലേറ്റുന്നതുവരെ ചെരിപ്പ് ധരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജൂണിലായിരുന്നു കനയ്യലാലിനെ അക്രമികൾ കൊലപ്പെടുത്തിയത്. തയ്യൽ ജോലിക്കാരനായ അദ്ദേഹത്തെ കടയിൽ കയറിയായിരുന്നു അക്രമികൾ കൊലപ്പെടുത്തിയത്.

Related Articles

Latest Articles