പ്രതീകാത്മക ചിത്രം
ലഖ്‌നൗ : ഉത്തർപ്രദേശിലെ ഗോരഖ്‌പൂരിൽ ഒൻപത് മാസം മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ കുഞ്ഞിന്റെ ബന്ധുവായ പന്ത്രണ്ടുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗുലാരിഹ പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് മനസ്സാക്ഷിയെ ഞെട്ടിച്ച ഈ ക്രൂരകൃത്യം അരങ്ങേറിയത്. നിലവിൽ ബി.ആർ.ഡി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്ന കുഞ്ഞ് അതീവ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വെള്ളിയാഴ്ച രാത്രി അമ്മയോടൊപ്പം ഉറങ്ങിക്കിടന്നിരുന്ന കുഞ്ഞിനെ പുലർച്ചെ രണ്ട് മണിയോടെയാണ് കാണാതായത്. കുഞ്ഞിനെ കാണാത്തതിനെ തുടർന്ന് പരിഭ്രാന്തരായ കുടുംബാംഗങ്ങൾ രാത്രി തന്നെ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ശനിയാഴ്ച പുലർച്ചെ വീടിന് 500 മീറ്റർ അകലെയുള്ള ഒരു പാടത്തെ ടിൻ ഷെഡിന് സമീപം ചോര വാർന്ന നിലയിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കൾ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ വൈദ്യപരിശോധനയിലാണ് കുഞ്ഞ് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചത്.
ചണ്ഡീഗഡിൽ നിന്നും ബന്ധുവീട്ടിൽ സന്ദർശനത്തിനെത്തിയ പന്ത്രണ്ടുകാരനാണ് ഈ ക്രൂരതയ്ക്ക് പിന്നിലെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ആദ്യം പരസ്പരവിരുദ്ധമായ മൊഴികൾ നൽകി പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. കൃത്യം നടത്തുന്നതിന് മുൻപ് താൻ മദ്യം കഴിച്ചിരുന്നതായും മൊബൈൽ ഫോണിൽ കടുത്ത രീതിയിലുള്ള അശ്ലീല ദൃശ്യങ്ങൾ കണ്ടിരുന്നതായും പ്രതി പോലീസിനോട് സമ്മതിച്ചു. ഇതിന് ശേഷമാണ് ഉറങ്ങിക്കിടന്ന കുഞ്ഞിനെ ആരും കാണാതെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.
പ്രതിയുടെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് പരിശോധിച്ച അന്വേഷണ സംഘത്തിന് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ഫോണിൽ അമ്പതിലധികം അശ്ലീല വീഡിയോകളും നൂറിലധികം അശ്ലീല വെബ്‌സൈറ്റുകൾ നിരന്തരമായി തിരഞ്ഞതിന്റെ വിവരങ്ങളും കണ്ടെത്തിയിട്ടുണ്ട്. കുട്ടികളിലെ മൊബൈൽ ഫോൺ ദുരുപയോഗവും അശ്ലീല ദൃശ്യങ്ങളോടുള്ള ആസക്തിയും എത്രത്തോളം ഭയനാകമായ ക്രിമിനൽ ചിന്തകളിലേക്കാണ് അവരെ നയിക്കുന്നത് എന്നതിന്റെ തെളിവാണ് ഈ സംഭവം. കേസിൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോവുകയാണെന്നും പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപിൽ ഹാജരാക്കുമെന്നും സിറ്റി പോലീസ് സൂപ്രണ്ട് നിമേഷ് പാട്ടീൽ അറിയിച്ചു.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…