Friday, December 19, 2025

ബസിൽ 13 വയസുകാരനെതിരെ ലൈംഗികാതിക്രമം; ഭിന്നശേഷിക്കാരന് മൂന്ന് വർഷം തടവും പിഴയും വിധിച്ച് പോക്സോ കോടതി

തിരുവനന്തപുരം : ബസിൽ യാത്രചെയ്യവേ സഹയാത്രികനായ 13 വയസുകാരനായ വിദ്യാർത്ഥിയുടെ സ്വാകാര്യഭാഗത്ത് സ്പർശിച്ച ഭിന്നശേഷിക്കാരന് 3 വർഷം കഠിനതടവും 5,000 രൂപ പിഴയും കോടതി ശിക്ഷയായി വിധിച്ചു. തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എം.പി.ഷിബുവിന്റെതാണ് ഉത്തരവ്. 2021ൽ പാലോട് – പാരിപ്പള്ളി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിൽ വച്ചാണ് സംഭവം. സ്കൂളിൽനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പതിമൂന്നുകാരനാണ് അതിക്രമത്തിന് ഇരയായത്. സംഭവം നടന്നയുടൻ കുട്ടി അതിക്രമം ബസ് കണ്ടക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുകയും പാലോട് പൊലീസിൽ പരാതി നൽകുകയുമായിരുന്നു.

ഒരു കാൽ മുറിച്ചു മാറ്റിയിട്ടുള്ള തനിക്ക് കാഴ്ചക്കുറവുണ്ടെന്നും മനഃപൂർവം സംഭവിച്ചതല്ലെന്നുമാണ് പ്രതി കോടതിയിൽ വാദിച്ചത്. എന്നാൽ, അന്നേ ദിവസം പ്രതി കൂട്ടിയെ പിന്തുടർന്നു വരികയായിരുന്നുവെന്നും കുട്ടി ആദ്യം യാത്ര ചെയ്ത ബസിലും പ്രതി ഉണ്ടായിരുന്നുവെന്നും കുട്ടിയുടെ അടുത്തുവന്ന് ഇരുന്നശേഷം പ്രതി ബോധപൂർവം കുട്ടിയുടെ സ്വകാര്യഭാഗത്ത് സ്പർശിക്കുകയാണുണ്ടായതെന്നും പ്രോസിക്യൂഷൻ വാദിച്ചു. .

Related Articles

Latest Articles