Monday, June 17, 2024
spot_img

സാങ്കേതിക തകരാറിനെത്തുടർന്ന് വ്യോമസേനാ വിമാനം റൺവേയിൽ കുടുങ്ങി; ലേ വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി

ദില്ലി : വ്യോമസേനയുടെ സി17 ഗ്ലോബ്മാസ്റ്റർ വിമാനം സാങ്കേതിക തകരാർ മൂലം റൺവേയിൽ കുടുങ്ങിയതിനെത്തുടർന്ന് ലേ വിമാനത്താവളത്തിൽനിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി. ഇതിനെത്തുടർന്ന് ഒറ്റ റൺവേ മാത്രമുള്ള ലേ വിമാനത്തവളത്തിൽനിന്ന് അകത്തേക്കും പുറത്തേക്കുമുള്ള സർവീസുകൾ റദ്ദാക്കുകയായിരുന്നു.

അതേസമയം പ്രശ്നങ്ങൾ പരിഹരിച്ചശേഷം നാളെ സർവീസുകൾ പുനരാരംഭിക്കുമെന്ന് ലേ വിമാനത്താവള അതോറിറ്റി അറിയിച്ചു. പല വിമാനക്കമ്പനികളും നാളത്തെ സർവീസ് റദ്ദാക്കിയെന്നു യാത്രക്കാർ പറഞ്ഞു. വിമാനം റദ്ദാക്കിയിട്ടും പണം തിരികെ ലഭിച്ചില്ലെന്നും യാത്രക്കാർ പരാതി പറയുന്നു.

Related Articles

Latest Articles