Sunday, May 12, 2024
spot_img

ഫ്രീ ഫയര്‍ കളിച്ച് 40,000 രൂപ നഷ്ടപ്പെടുത്തി, അമ്മ വഴക്കു പറഞ്ഞു; പതിമൂന്നുകാരന്‍ ആത്മഹത്യ ചെയ്തു

ഭോപ്പാല്‍: മധ്യപ്രദേശിലെ ഛത്തര്‍പുര്‍ ജില്ലയില്‍ ഓൺലൈൻ ഗെയിം കളിച്ച് 40,000 രൂപ നഷ്ടപ്പെട്ടതിന്റെ മനോവിശമത്തിൽ ആറാം ക്ലാസുകാരൻ തൂങ്ങി മരിച്ചു. ഓണ്‍ലൈന്‍ ഗെയിമില്‍ പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന്​ വിഷാദത്തിലാണെന്നും അതുകൊണ്ടാണ്​ താന്‍ കടുംകൈ ചെയ്യുന്നതെന്ന്​ കുറിപ്പ്​ എഴുതി വെച്ചാണ്​ ആറാം ക്ലാസ്​ വിദ്യാര്‍ഥിയായ കൃഷ്​ണ ജീവനൊടുക്കിയത്​.

ഛത്തര്‍പൂരിലെ ശാന്തി നഗറില്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന 13 കാരന്‍ തന്റെ മാതാപിതാക്കള്‍ അറിയാതെ ഫ്രീ ഫയര്‍ എന്ന ഓണ്‍ലൈന്‍ ഗെയിം കളിച്ച്‌ 40,000 രൂപ നഷ്ടപ്പെടുത്തുകയായിരുന്നു. ആത്മഹത്യാ കുറിപ്പില്‍ കുട്ടി അമ്മയോട് മാപ്പു പറഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അമ്മയുടെ അക്കൗണ്ടില്‍നിന്ന് നാല്‍പ്പതിനായിരം രൂപ ഓണ്‍ലൈന്‍ ഗെയിമില്‍ നഷ്ടപ്പെടുത്തിയതായും ഇതില്‍ വിഷമമുണ്ടെന്നും കത്തില്‍ പറയുന്നു.

പോലീസ് പറയുന്നതനുസരിച്ച്‌, അമ്മയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 1500 രൂപ ഡെബിറ്റ് ചെയ്തതായി അറിയിച്ചു കൊണ്ട് ഒരു സന്ദേശം ലഭിച്ചു. തുടര്‍ന്ന് അമ്മ മകനെ വിളിച്ച്‌ കാര്യം ചോദിക്കുകയും ഗെയിം കളിക്കാനായി താനാണ് പണം പിന്‍വലിച്ചതെന്ന് മകന്‍ സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് അമ്മ മകനെ വഴക്ക് പറയുകയും കുട്ടി മുറിയിലെ ഫാനില്‍ തൂങ്ങി മരിക്കുകയും ആയിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles