International

പതാകകൾ പകുതി താഴ്ത്തിക്കെട്ടി അമേരിക്ക വിങ്ങുന്നു; സ്വന്തം മുത്തശ്ശിയെ വെടിവച്ച് കൊലപ്പെടുത്തിയശേഷം തോക്കുമായി സ്കൂളിലെത്തി കൂട്ടക്കുരുതി; 18 കാരന്റെ ആക്രമണത്തിൽ മരിച്ചത് 21 പേർ

ഹൂസ്റ്റണ്‍: അമേരിക്കയിൽ വീണ്ടും വെടിവയ്പ്പ്. ടെക്‌സാസിലെ റോബ് എലിമെന്ററി സ്കൂളിൽ 18-കാരൻ നടത്തിയ വെടിവെപ്പില്‍ 21 പേർ മരിച്ചു. 18 വിദ്യാർത്ഥികളും മൂന്ന് മുതിര്‍ന്നവരുമാണ് കൊല്ലപ്പെട്ടതെന്ന് പോലീസിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ബുധനാഴ്ച പുലർച്ചെ ഇന്ത്യൻ സമയം രണ്ട് മണിയോടെയാണ് വെടിവെപ്പുണ്ടായത്. 18-കാരൻ കൈത്തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. രണ്ട് വിദ്യാർത്ഥികൾ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. അക്രമി സാല്‍വദോര്‍ റെമോസും പോലീസിന്റെ വെടിയേറ്റ് മരിച്ചു. സ്വന്തം മുത്തശ്ശിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷമാണ് ഇയാള്‍ സ്‌കൂളില്‍ വെടിവെപ്പ് നടത്താനെത്തിയത്.

രാജ്യത്തെ നടുക്കിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടാന്‍ വൈറ്റ് ഹൗസ് നിര്‍ദ്ദേശം നല്‍കി. പ്രസിഡന്റ് ജോ ബൈഡന്‍ രാജ്യത്തെ അഭിസംബോധന ചെയ്യും. നടന്നത് ഹൃദയഭേദകമായ സംഭവമാണെന്ന് വൈസ് പ്രസിഡന്റ് കമല ഹാരിസ് പറഞ്ഞു. 2021 നുശേഷം അമേരിക്കയില്‍ നടക്കുന്ന ഇത്തരത്തിലുള്ള ഏറ്റവും വലിയ വെടിവെപ്പാണ് ടെക്‌സാസിലെ സ്‌കൂളിലുണ്ടായത്. 20 വിദ്യാർത്ഥികളും ആറ് സ്‌കൂള്‍ ജീവനക്കാരുമാണ് അന്ന് കൊല്ലപ്പെട്ടത്.

Kumar Samyogee

Recent Posts

അടൂരിൽ വൻ വാഹനാപകടം !കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ച് കയറി ! പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്

അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടിന് അടൂർ…

11 hours ago

ബംഗ്ലാദേശിൽ ഹിന്ദു മാദ്ധ്യമപ്രവർത്തകനെ നടുറോഡിൽ വെടിവച്ചു കൊന്നു! കൊപ്പാലിയ ബസാറിൽ കൊല്ലപ്പെട്ടത് റാണ പ്രതാപ് ബൈരാഗി

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുക്കൾക്കെതിരെ അതിക്രമം. ജെസ്സോർ ജില്ലയിലെ മോണിരാംപൂർ ഉപസിലയിൽ ഹിന്ദു മാദ്ധ്യമ പ്രവർത്തകനായ റാണ പ്രതാപ് ബൈരാഗിയെ അക്രമികൾ…

12 hours ago

ബംഗ്ലാദേശിൽ വീണ്ടും കൊടും ക്രൂരത ! ഹിന്ദു വിധവയെ ഇസ്‌ലാമിസ്റ്റുകൾ കൂട്ടബലാത്സംഗത്തിനിരയാക്കി !! മരത്തിൽ കെട്ടിയിട്ട് തലമുടി മുറിച്ച് ക്രൂര മർദനം ; 2 പേർ അറസ്റ്റിൽ

ധാക്ക : ബംഗ്ലാദേശിലെ ജെനൈദ ജില്ലയിലുള്ള കാളിഗഞ്ചിൽ നാൽപ്പതുകാരിയായ ഹിന്ദു വിധവയ്ക്ക് നേരെ ക്രൂരമായ ആക്രമണം. യുവതിയെ രണ്ട് പേർ…

13 hours ago

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വര മരണം !ചികിത്സയിലിരിക്കെ മരിച്ചത് കോഴിക്കോട് സ്വദേശിയായ എഴുപത്തിരണ്ടുകാരൻ

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ എന്ന എഴുപത്തിരണ്ടുകാരനാണ് മരിച്ചത്.…

15 hours ago

തൊണ്ടിമുതൽ കേസിൽ നടപടി ! ആന്റണി രാജുവിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി വിജ്ഞാപനമിറക്കി

തിരുവനന്തപുരം: തൊണ്ടിമുതൽ തിരുമറിക്കേസിൽ മൂന്നു വർഷം തടവ് ശിക്ഷ ലഭിച്ച മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് എംഎൽഎ പദവി…

15 hours ago

സഹപ്രവർത്തകയുടെ മകളായ 16-കാരിയെ ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി!! പ്രതി അബ്ദുൾ സലാം അറസ്റ്റിൽ

ഹമീർപൂർ : ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ സഹപ്രവർത്തകയുടെ മകളായ പതിനാറുകാരിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ജൽ…

16 hours ago