പാലക്കാട്: യുവാവിനെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലമ്പുഴ പടലിക്കാടാണ് സംഭവം. പതിനാലുകാരിയായ ധരണി, 24കാരൻ രഞ്ജിത്ത് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരെയും മൂന്നു ദിവസമായി കാണാനില്ലായിരുന്നു. ധരണിയുടെ ബന്ധുവാണ് രഞ്ജിത്ത്.
മരണകാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

