പത്തനാപുരം: ക്ഷേത്രത്തിലേയ്ക്ക് പോയ 14 കാരനെ തടഞ്ഞു നിർത്തി ലൈംഗീകമായി പീഡിപ്പിച്ചെന്ന് പരാതി. കൊല്ലം പത്തനാപുരത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. 14 കാരനെ മദ്യലഹരിയിലായിരുന്ന പ്രതികൾ തടഞ്ഞു വയ്ക്കുകയും വസ്ത്രം അഴിപ്പിച്ച് ജനനേന്ദ്രിയത്തിൽ കത്തി വയ്ക്കുകയും ചെയ്തു എന്നാണ് പരാതി മാങ്കോട് സ്വദേശികളായ 5 പേരെ പോലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. മാങ്കോട് സ്വദേശികളായ അജിത്ത്, രാജേഷ്, അഖിൽ, അജിത്ത് , അനീഷ് തുടങ്ങിയവരാണ് പോലീസിന്റെ പിടിയിലായത്.
ഇരയായ ആൺകുട്ടിയുടെ നാട്ടുകാർ തന്നെയാണ് പ്രതികൾ. കുട്ടിയുടെ അച്ഛനോടൊപ്പം ജോലിചെയ്യുന്ന ഇവർക്ക് കുടുംബവുമായി ചില തർക്കങ്ങൾ ഉണ്ടായിരുന്നതായും സൂചനയുണ്ട്. അതുകൊണ്ടുതന്നെ പോലീസ് വിശദമായി കേസ് അന്വേഷിച്ചു വരികയാണ്. പിടികൂടി സ്റ്റേഷനിൽ കൊണ്ടുവരുമ്പോഴും പ്രതികൾ മദ്യലഹരിയിലായിരുന്നു. അവർ സ്റ്റേഷനിൽ ബഹളം വച്ചതിനെ തുടർന്ന് മറ്റൊരു കേസും പ്രതികൾക്കെതിരെ പോലീസ് ചുമത്തിയിട്ടുണ്ട്.

