ദില്ലി : മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് ഇന്ന്. രാവിലെ 11 മണിക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിക്കും. ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ.
2047-ഓടെ വികസിത് ഭാരത് എന്ന ലക്ഷ്യം മുൻനിർത്തിയുള്ള ബജറ്റായിരുന്നു നിർമ്മല സീതാരാമൻ അവതരിപ്പിച്ച ഇടക്കാല ബജറ്റ്. ഇതിൻറെ തുടർച്ച തന്നെയാകും ഇന്നത്തെ കേന്ദ്ര ബജറ്റും. രാജ്യത്തിന്റെ വികസനം ലക്ഷ്യമിട്ടുള്ള ബജറ്റായിരിക്കും ഇത്തവണത്തേതെന്ന് പ്രധാനമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. വാഗ്ദാനങ്ങൾ ജനങ്ങളിലെത്തുമെന്ന് ഉറപ്പാക്കുമെന്നും 2047-ലേക്കുള്ള റോഡ് മാപ്പാകും ബജറ്റ്. ജനങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്ന ബജറ്റായിരിക്കും അവതരിപ്പിക്കുകെയന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
ഇന്നത്തെ സമ്പൂർണ ബജറ്റോടെ ഇന്ത്യയിൽ തുടർച്ചയായി ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ചതിന്റെ റെക്കോർഡ് നിർമ്മല സീതാരമാന് സ്വന്തമാകും

