Thursday, May 16, 2024
spot_img

1,413 കോടി രൂപ ആസ്തി ! കർണ്ണാടക ഉപ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാർ രാജ്യത്തെ ഏറ്റവും സമ്പന്നനായ എംഎൽഎയെന്ന് റിപ്പോർട്ട്; സമ്പന്നരായ 20 എംഎല്‍എമാരില്‍ 12 പേരും കര്‍ണാടകയില്‍

ബെംഗളൂരു : കര്‍ണാടക ഉപമുഖ്യമന്ത്രിയും കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷനുമായ ഡി.കെ. ശിവകുമാര്‍ രാജ്യത്തെ ഏറ്റവും സമ്പന്നനായ എം.എല്‍.എയെന്ന റിപ്പോർട്ട് പുറത്തു വന്നു. 1,413 കോടി രൂപയുടെ ആസ്തിയാണ് റിപ്പോർട്ട് പ്രകാരം ഡി.കെ. ശിവകുമാറിനുള്ളത്. 1,700 രൂപ മാത്രം വരുമാനമുള്ള പശ്ചിമബംഗാളില്‍ നിന്നുള്ള ബിജെപി. എംഎല്‍എയാണ് രാജ്യത്ത് ഏറ്റവും കുറവ് സ്വത്തുള്ള എംഎൽഎ. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍), നാഷണല്‍ ഇലക്ഷന്‍ വാച്ച് (എന്‍ഇഡബ്ല്യു) എന്നീ സംഘടനകള്‍ പുറത്തുവിട്ട കണക്കാണിത്. 1267 കോടി ആസ്തിയുള്ള കര്‍ണാടകയിലെ സ്വതന്ത്ര എംഎല്‍എയും വ്യവസായിയുമായ കെ.എച്ച്. പുട്ടസ്വാമി ഗൗഡയാണ് രണ്ടാം സ്ഥാനത്ത്. 1156 കോടി ആസ്തിയുള്ള കോണ്‍ഗ്രസ് എം.എല്‍.എ. പ്രിയ കൃഷ്ണയാണ് മൂന്നാം സ്ഥാനത്ത്.

ഏറ്റവും സമ്പന്നരായ 20 എംഎല്‍എമാരില്‍ 12 പേരും കര്‍ണാടകയില്‍ നിന്നുള്ളവരാണ്. കര്‍ണാടക എം.എല്‍.എമാരില്‍ 14 ശതമാനത്തിനും 100 കോടിയിലധികം ആസ്തിയുണ്ടെന്നും എംഎല്‍എമാരുടെ ശരാശരി ആസ്തി 64.3 കോടിയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

Related Articles

Latest Articles