Sunday, December 14, 2025

വിമാനത്താവളം വഴി ലഹരി കടത്താൻ ശ്രമം; 15 കോടി വിലവരുന്ന ഹെറോയിനുമായി വിദേശ വനിത പിടിയിൽ

ജയ്പൂര്‍: ജയ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് 15 കോടി വിലവരുന്ന ഹെറോയിനുമായി വിദേശ വനിത (Kenyan woman) പിടിയിൽ. കെനിയ സ്വദേശിനിയാണ് രണ്ട് കിലോ ഹെറോയിനുമായി കസ്റ്റംസിന്റെ പിടിയിലായത്. എയര്‍ അറേബ്യ വിമാനത്തിലാണ് ഷാര്‍ജയില്‍ നിന്ന് 33കാരിയായ യുവതി ജയ്പൂരിലെത്തിയത്.

കഴിഞ്ഞ മാസം മയക്കുമരുന്നുമായി ദില്ലിയിൽ പിടിയിലായ ഉഗാണ്ട സ്വദേശിനികള്‍ നല്‍കിയ അതേ ഫോണ്‍ നമ്പര്‍ തന്നെയായിരുന്നു യുവതിയും ഇമിഗ്രേഷന്‍ ഡിപ്പാർട്ട്മെന്റിൽ നല്‍കിയത്. ഇതോടെയാണ് യുവതിക്കുമേല്‍ പിടിവീണത്. സ്യൂട്ട്‌കേസില്‍ രഹസ്യമായി ഒളിപ്പിച്ച നിലയില്‍ ഹെറോയിന്‍ കണ്ടെത്തിയത്. സ്യൂട്ട്‌കേസിന്റെ വശങ്ങളില്‍ പ്രത്യേക അറകളുണ്ടാക്കിയാണ് ഹെറോയിന്‍ സൂക്ഷിച്ചിരുന്നത്. സംഭവത്തിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles