Thursday, December 18, 2025

തെലുങ്കാനയിൽ ബർത്ത്‌ഡേ പാർട്ടിക്കിടെ മദ്യം കലർത്തിയ പാനീയം നൽകി 15-കാരിയെ കൂട്ടബലാത്സംഗം ചെയ്തു; ഒത്താശചെയ്ത 16-കാരിയായ കൂട്ടുകാരി അടക്കം ഏഴുപേർ പിടിയിൽ

ഹൈദരാബാദ്: ജന്മദിനാഘോഷം നടക്കുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ ഇരയുടെ സുഹൃത്തായ 16 വയസുകാരി പെണ്‍കുട്ടി അടക്കം ഏഴുപേരെ ഛത്രിംഗ പോലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗം ചെയ്തതിനു പിടിയിലായ അഞ്ചു യുവാക്കളും 18-21 വയസ്സ് പ്രായ പരിധിക്കുള്ളിലുള്ളവരാണ് .സുഹൃത്തായ 16-കാരിയെയും കാമുകനെയും പീഡനത്തിന് ഒത്താശ ചെയ്തതിനാണ് പിടികൂടിയതെന്നും പോലീസ് വ്യക്തമാക്കി.

കഴിഞ്ഞയാഴ്ചയാണ് ഗോത്രവിഭാഗത്തില്‍പ്പെട്ട 15-കാരി ബലാത്സംഗത്തിനിരയായത് . അച്ഛന്‍ ഉപേക്ഷിച്ചുപോയ പെൺകുട്ടി സ്‌കൂള്‍ പഠനം പാതിവഴിയില്‍ നിര്‍ത്തികൂലിപ്പണിക്കാരിയായ അമ്മയ്‌ക്കൊപ്പമാണ് താമസം. ഫെബ്രുവരി നാലാം തീയതി രാത്രി പെണ്‍കുട്ടി കൂട്ടുകാരിയും സമീപവാസിയുമായ 16-കാരിയെ കണ്ടത്. തുടർന്ന് തന്റെ സുഹൃത്തിന്റെ വീട്ടില്‍ ജന്മദിനാഘോഷമുണ്ടെന്ന് പറഞ്ഞു 15-കാരിയെ ബോയ്ഗുഡയിലെ സുഹൃത്തിന്റെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ആഘോഷത്തില്‍ പങ്കെടുത്തു. ഇതിനിടെയിലാണ് 15 കാരിയെ യുവാക്കൾ ശീതളപാനീയത്തില്‍ മദ്യം കലര്‍ത്തി നല്‍കി അവശനിലയിലാക്കി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു

പെണ്‍കുട്ടിയുടെ ശബ്ദം പുറത്തു കേൾക്കാതിരിക്കാനായി വീട്ടില്‍ ഉച്ചത്തില്‍ പാട്ടുവെച്ചിരുന്നതായും പീഡനത്തിനിരായ പെണ്‍കുട്ടി പുലര്‍ച്ചെ മൂന്നുമണിയോടെയാണ് വീട്ടിലെത്തിയതെന്നും പോലീസ് വ്യക്തമാക്കി.

വീട്ടിലെത്തിയ പെണ്‍കുട്ടി അമ്മയോട് സംഭവം തുറന്നുപറയുകയും പിന്നാലെ ഇരുവരും പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. അറസ്റ്റിലായ ആറുയുവാക്കളെയും കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. 16 വയസ്സുകാരി നിലവിൽ ജുവനൈല്‍ ഹോമിലാണ്.

Related Articles

Latest Articles