Thursday, September 24, 2026

പതിനഞ്ചുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസ്; പ്രതിക്ക് 36 വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

പാലക്കാട്: പതിനഞ്ചുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിയ്ക്ക് 36 വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയും. പാലക്കാട് അമ്പലപ്പാറ സ്വദേശി ശശിയാണ് കേസിലെ പ്രതി. പാലക്കാട് പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍, ഒരു വര്‍ഷം അധിക തടവ് കൂടി അനുഭവിക്കേണ്ടി വരും.

2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പല ദിവസങ്ങളിലായി ഇരുപത്തിയഞ്ചുകാരനായ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയെന്നാണ് കേസ്.

മറ്റൊരു കേസില്‍ പെരിയാറില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി മുങ്ങിമരിച്ച സംഭവത്തില്‍ വിദ്യാര്‍ഥിനിയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ആലുവ നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി സക്കറിയാ മാത്യുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പൊലീസ് പോക്സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Related Articles

Latest Articles