Tuesday, October 6, 2026

പത്താം ക്ലാസ്‌ പരീക്ഷ എഴുതാന്‍പോയ പെൺകുട്ടി വിവാഹിതയായി; കാമുകന്‍ അറസ്റ്റില്‍

മുംബൈ: പത്താം ക്ലാസ്‌ പരീക്ഷ എഴുതാന്‍പോയ പെൺകുട്ടി വിവാഹിതയായി. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച 21 വയസ്സുകാരനായ സിദ്ധേഷ് അദ്കര്‍ എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മസ്ഗാവ് കോടതിയില്‍ ഹാജരാക്കിയ യുവാവിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടയച്ചു.

പെണ്‍കുട്ടി ബന്ധുവായ മറ്റൊരു വിദ്യാര്‍ത്ഥിക്കൊപ്പമാണ് പരീക്ഷ എഴുതാന്‍ പോയത്. ഒപ്പമുണ്ടായിരുന്ന കുട്ടി വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയെങ്കിലും പെണ്‍കുട്ടി വന്നില്ല. രാത്രി എട്ട് മണിയായിട്ടും കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. പിറ്റേന്ന് വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി താനും കാമുകനും വിവാഹിതരായെന്ന് വീട്ടുകാരോട് വെളിപ്പെടുത്തി.

പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയയാക്കി. വിവാഹം സംഘടിപ്പിക്കാന്‍ സഹായിച്ചവരെ തിരയുകയാണെന്ന് പോലീസ് പറഞ്ഞു.

Related Articles

Latest Articles