പ്രതീകാത്മക ചിത്രം
ഹൈദരാബാദ്: മികച്ച ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ തായ്‌ലൻഡിലേക്ക് കടത്തി മ്യാൻമർ അതിർത്തിയിൽ അടിമപ്പണിക്ക് നിയോഗിച്ചുവെന്ന് റിപ്പോർട്ട്. മനുഷ്യക്കടത്തിന്റെ ഇരകളായ 16 ഇന്ത്യക്കാരിൽ 3 പേർ ഹൈദരാബാദ് സ്വദേശികളാണ്. ഹൈദരാബാദിലെ ചൗദർഘട്ട് ഉസ്മാൻ നഗർ സ്വദേശിയായ മിർ സജ്ജാദ് അലിയും മൗല അലി, ബഞ്ചാര ഹിൽസ് എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് യുവാക്കളുമാണ് നിലവിൽ അതിർത്തിയിലെ സായുധ സംഘങ്ങളുടെ പിടിയിലായിരിക്കുന്നത്
ആറുമാസം മുൻപ് തായ്‌ലൻഡിൽ ജോലി വാഗ്ദാനം ലഭിച്ചാണ് മിർ സജ്ജാദ് അലി നാട്ടിൽ നിന്നും തിരിച്ചത്. ആദ്യ മാസങ്ങളിൽ കുടുംബവുമായി കൃത്യമായി ബന്ധപ്പെട്ടിരുന്നെങ്കിലും കഴിഞ്ഞ രണ്ട് മാസമായി ഇയാളെക്കുറിച്ച് വിവരമൊന്നുമില്ലായിരുന്നു. അടുത്തിടെ വീട്ടുകാരുമായി ബന്ധപ്പെടാൻ സാധിച്ചപ്പോഴാണ് താൻ നേരിടുന്ന ക്രൂരതകളെക്കുറിച്ച് സജ്ജാദ് അലി വെളിപ്പെടുത്തിയത്. തായ്‌ലൻഡിൽ എത്തിയ ഇവരെ രഹസ്യമായി മ്യാൻമർ അതിർത്തിയിലേക്ക് കടത്തുകയായിരുന്നു. പാസ്‌പോർട്ടുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്ത ശേഷം സായുധ കാവലിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്.
ദിവസവും 18 മുതൽ 20 മണിക്കൂർ വരെ വിശ്രമമില്ലാതെ ജോലി ചെയ്യാൻ ഇവർ നിർബന്ധിതരാകുകയാണ്. പറയുന്ന ജോലി ചെയ്യാൻ വിസമ്മതിക്കുന്നവരെ ക്രൂരമായ ശാരീരിക പീഡനങ്ങൾക്ക് ഇരയാക്കുന്നതായും ആരോപണമുണ്ട്. രോഗബാധിതരായവർക്ക് പോലും പ്രാഥമിക ചികിത്സ നൽകാൻ ഈ മാഫിയ സംഘങ്ങൾ തയ്യാറാകുന്നില്ല. മനുഷ്യാവകാശങ്ങൾ പാടെ ലംഘിക്കപ്പെടുന്ന അതിക്രൂരമായ സാഹചര്യത്തിൽ കഴിയുന്ന തന്റെ മകനെയും മറ്റ് യുവാക്കളെയും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സജ്ജാദ് അലിയുടെ മാതാവ് കേന്ദ്ര-സംസ്ഥാന സർക്കാരുകളെ സമീപിച്ചിരിക്കുകയാണ്. വിഷയത്തിൽ അടിയന്തര നയതന്ത്ര ഇടപെടൽ നടത്തി യുവാക്കളെ സുരക്ഷിതമായി നാട്ടിലെത്തിക്കണമെന്നാണ് കുടുംബത്തിന്റെ അപേക്ഷ.
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…