ഗാസിയാബാദ്: വീടിനുള്ളിൽ 16-കാരി തൂങ്ങി മരിച്ച നിലയിൽ. മരണത്തിന് പിന്നിലെ കാരണം കണ്ട് ഞെട്ടി വീട്ടുകാരും പോലീസ് ഉദ്യോഗസ്ഥരും. സഹോദരൻ മയക്കുമരുന്ന് ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനാണ് പെൺകുട്ടി ജീവനൊടുക്കിയത്. സഹോദരനോടുള്ള അപേക്ഷ അടങ്ങിയ ആത്മഹത്യാ കുറിപ്പ് ഭിത്തിയിൽ ഒട്ടിച്ച നിലയിൽ കണ്ടെത്തി. ജീവനൊടുക്കുന്നതിന് പിന്നിൽ ആരും ഉത്തരവാദികളെന്ന് വ്യക്തമാക്കുന്ന കുറിപ്പില്‍ തന്റെ ആത്മഹത്യയെങ്കിലും സഹോദരന്റെ മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്ന് പിന്തിരിപ്പിക്കുമെന്ന പ്രതീക്ഷയുണ്ടെന്നാണ് 16കാരി വിശദമാക്കുന്നത്.
സംഭവത്തില്‍ 16കാരിയുടെ സഹോദരനെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തി കേസ് എടുത്തിരിക്കുകയാണ് ഗാസിയാബാദ് പോലീസ്. വ്യാഴാഴ്ച പെണ്‍കുട്ടിയുടെ അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തി വാതിലില്‍ തട്ടി വിളിച്ചപ്പോള്‍ വാതില്‍ അകത്ത് നിന്ന് അടച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് മകളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ കുടുംബം പരാതി നല്‍കിയിട്ടില്ലെന്ന് പോലീസ് വിശദമാക്കി.

