Sunday, September 20, 2026

രഹസ്യവിവരത്തെ തുടർന്ന് പരിശോധന; മുംബൈ വിമാനത്താവളത്തിൽ 1.49 കോടി രൂപയുടെ വജ്രങ്ങളുമായി ഒരാൾ പിടിയിൽ; കണ്ടെത്തിയത് ചായപ്പൊടിയുടെ പാക്കറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ

മുംബൈ: വിമാനത്താവളത്തിൽ 1.49 കോടിയുടെ വജ്രങ്ങളുമായി ഒരാൾ പിടിയിൽ. മുംബൈ വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പ്രതിയെ കൈയ്യോടെ പൊക്കിയത്. 1559.6 കാരറ്റ് മൂല്യമുള്ള വജ്രമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. കസ്റ്റംസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് വിമാനത്താവളത്തിൽ പരിശോധന നടത്തിയത്. ചായപ്പൊടിയുടെ പാക്കറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് വജ്രങ്ങൾ കസ്റ്റംസ് കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

കഴിഞ്ഞ ദിവസം ഇൻഡിഗോ എയർലൈൻസ് വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് 85 ലക്ഷം രൂപ വിലമതിയ്‌ക്കുന്ന സ്വർണം കൊച്ചി കസ്റ്റംസ് കണ്ടെടുത്തിരുന്നു. 1,709 ഗ്രാം സ്വർണ്ണം പേസ്റ്റ് രൂപത്തിലാക്കിയ നിലയിലാണ് കണ്ടെത്തിയത്.

Related Articles

Latest Articles