Sunday, January 4, 2026

അസമിൽ വീട്ടില്‍ പ്രസവം നടത്തിയ ശൈശവ വിവാഹത്തിന്റെ ഇരയായ 16 – കാരി മരിച്ചു; അച്ഛനും ഭര്‍ത്താവും പോലീസ് പിടിയിൽ

ബോംഗൈഗാവ് : പ്രസവാനന്തരാമുണ്ടായ അമിത രക്തസ്രാവത്തെ തുടര്‍ന്ന് ശൈശവ വിവാഹത്തിനിരയായ 16 വയസുള്ള ഗര്‍ഭിണിയായ പെണ്‍കുട്ടി മരിച്ചു. സംഭവത്തിൽ കുട്ടിയുടെ അച്ഛനെയും ഭര്‍ത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.

പോലീസ് നടപടികൾ ഭയന്ന് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ പ്രസവം വീട്ടിൽ നടത്തുകയായിരുന്നു .എന്നാൽ പ്രസവത്തെ തുടര്‍ന്ന് അമിത രക്തസ്രാവമുണ്ടാകുകയും പിന്നാലെ കുട്ടിയെ ബന്ധുക്കള്‍ ആശുപത്രിയില്‍ കൊണ്ട് പോകും വഴിയാണ് മരിച്ചത്. അമിതമായ രക്തസ്രാവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ നില വഷളായതിനെത്തുടർന്ന് ആദ്യം വീടിനു സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. എന്നാല്‍, സ്ഥിതി ഗുരുതരമായതിനാൽ അവിടെ നിന്നും കുറച്ച് കൂടി സൗകര്യമുള്ള ബോംഗൈഗാവിലെ ആശുപത്രിയിലേക്ക് പോകാനായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. ഇതിനെ തുടര്‍ന്ന് ബോംഗൈഗാവിലെ ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേയാണ് മരണം സംഭവിച്ചത്.

സംഭത്തിൽ മരിച്ച പെൺകുട്ടിയുടെ ഭർത്താവ് സഹിനൂർ അലി, പിതാവ് ഐനാൽ ഹഖ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. \പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് പൂർണ്ണ സ്ഥിരീകരണം നൽകാനാകൂവെന്ന് ബോംഗൈഗാവ് ഹെൽത്ത് ജോയിന്‍റ് ഡയറക്ടർ ഡോ. പരേഷ് റായ് വ്യക്തമാക്കി.

Related Articles

Latest Articles