പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ 24 കാരൻ പിടിയിൽ. പാലക്കാട് അലനല്ലൂർ ചേലക്കുന്ന് സ്വദേശി സാഗർ ബിജുവാണ് അറസ്റ്റിലായത്. പോക്‌സോ കേസ് ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ മേയിൽ ആയിരുന്നു 17 കാരിയെ വീടിനുള്ളിലെ കിടപ്പുമുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ വിഷമത്തിൽ ആത്മഹത്യ ചെയ്തു എന്നായിരുന്നു പ്രധമിക നിഗമനത്തിൽ പറഞ്ഞത്. എന്നാൽ തുടർന്നുള്ള അന്വേഷണത്തിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയുമായുള്ള കുട്ടിയുടെ ബന്ധം കണ്ടെത്തുകയായിരുന്നു. പിന്നാലെയായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

