Tuesday, May 14, 2024
spot_img

സ്വർണ്ണവില കുത്തനെ താഴോട്ട്! ഒറ്റയടിക്ക് കുറഞ്ഞത് 240 രൂപ; ഇന്നത്തെ നിരക്കുകൾ അറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവില കുത്തനെ ഇടിഞ്ഞു. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 240 രൂപയായാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 44,080 രൂപയാണ്. ഒരു ഗ്രാം സ്വർണ്ണത്തിന് 30 രൂപ കുറഞ്ഞ് 5,510 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഉയർന്ന സ്വർണ്ണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 120 രൂപ ഉയർന്നിരുന്നു. ഈ മാസത്തെ ആദ്യ ഇടിവ് കൂടിയാണിത്.

ആഗോള വിപണിയിൽ താഴ്ചയിലാണ് സ്വർണ്ണവ്യാപാരം നടക്കുന്നത്. ട്രോയ് ഔൺസിന് 4.82 ഡോളർ താഴ്ന്ന് 1,947.34 നിലവാരത്തിലാണ് സ്വർണ്ണവില ഉള്ളത്. ചരിത്രത്തിൽ ആദ്യമായി സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ എത്തിയത് മെയ് അഞ്ചാം തീയതിയാണ്. അന്ന് ഒരു പവൻ സ്വർണ്ണത്തിന് 45,760 രൂപയായിരുന്നു നിരക്ക്. സ്വർണ്ണത്തിന് പിന്നാലെ സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 80 രൂപയാണ്.

Related Articles

Latest Articles