newstoday
ബെംഗളൂരു :- ജില്ലയിൽ 19 കാരിയായ മകളെ ഉറക്കഗുളിക നൽകി ബോധരഹിതയാക്കി ബലാത്സംഗം ചെയ്ത് പിതാവ്.
നഗരത്തിലെ ഹരളൂരിൽ ചൊവ്വാഴ്ച്ച രാത്രിയോടെയാണ് സംഭവം. പെൺകുട്ടിയ്ക്ക് കടുത്ത ചുമയും ജലദോഷവും അനുഭവപ്പെട്ടിരുന്നു. ഇത് തന്റെ പിതാവിനോട് അറിയിച്ചതിനെ തുടർന്ന് അയാൾ ഉറക്ക ഗുളികകൾ നൽകുകയും പിറ്റേന്ന് രാവിലെ ഉറക്കമുണർന്നപ്പോൾ, അച്ഛൻ തന്റെ അരികിൽ ഉറങ്ങുന്നത് പെൺകുട്ടി ശ്രദ്ധിക്കുകയും ചെയ്തു . താൻ ലൈംഗികതയ്ക്ക് ഇരയായതായും കുട്ടി കണ്ടെത്തി.
തുടർന്ന് സംഭവം പെൺകുട്ടി തന്റെ രണ്ടാനമ്മയോട് പറഞ്ഞുവെങ്കിലും അവർ അത് കാര്യമായി എടുത്തില്ല. ഇതേ തുടർന്ന് പെൺകുട്ടി ടോയ്‌ലെറ്റ് കഴുകാൻ വെച്ചിരുന്ന രാസവസ്തു കുടിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. ശേഷം ലോക്കൽ പൊലീസിൽ പരാതി നൽകുകയും സ്റ്റേഷനിൽ വെച്ച് നിലത്തുവീഴുകയും ചെയ്തു.
ഉടൻ തന്നെ പൊലീസുകാർ പെൺകുട്ടിയെ സെന്റ് ജോൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 40 കാരനായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്ത . ഇയാളെ ഇന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടും. സംഭവത്തിൽ രണ്ടാനമ്മയ്ക്കും പങ്കുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം നടക്കുന്നതായി പോലീസ് വ്യക്തമാക്കി. പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ.
അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…
മരത്തിലും കല്ലിലും കൊത്തിവെച്ച ചരിത്രം, നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വിസ്മയം തീർക്കുന്ന വാസ്തുവിദ്യ, രാജഭരണകാലത്തെ കലാസൗന്ദര്യവും സാങ്കേതിക മികവും. തിരുവിതാംകൂർ രാജവംശത്തിന്റെ…
കേരളത്തിലെ സർക്കാർ നിയമനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സംസ്ഥാന ആസൂത്രണ…
ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭാര്യയ്ക്ക് കോൺഗ്രസ് ടിക്കറ്റ് ലഭിക്കുന്നതിനായി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് നേരിട്ട് ഏഴുകോടി രൂപ നൽകിയെന്ന ആരോപണവുമായി ഹരിയാന…