Thursday, October 29, 2026

19 കാരിയായ മകളെ ഉറക്കഗുളിക നൽകി ബലാത്സംഗം ചെയ്ത് പിതാവ്; അമ്മ കൂട്ട് നിന്നു ? പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു

ബെംഗളൂരു :- ജില്ലയിൽ 19 കാരിയായ മകളെ ഉറക്കഗുളിക നൽകി ബോധരഹിതയാക്കി ബലാത്സംഗം ചെയ്ത് പിതാവ്.

നഗരത്തിലെ ഹരളൂരിൽ ചൊവ്വാഴ്ച്ച രാത്രിയോടെയാണ് സംഭവം. പെൺകുട്ടിയ്ക്ക് കടുത്ത ചുമയും ജലദോഷവും അനുഭവപ്പെട്ടിരുന്നു. ഇത് തന്റെ പിതാവിനോട് അറിയിച്ചതിനെ തുടർന്ന് അയാൾ ഉറക്ക ഗുളികകൾ നൽകുകയും പിറ്റേന്ന് രാവിലെ ഉറക്കമുണർന്നപ്പോൾ, അച്ഛൻ തന്റെ അരികിൽ ഉറങ്ങുന്നത് പെൺകുട്ടി ശ്രദ്ധിക്കുകയും ചെയ്തു . താൻ ലൈംഗികതയ്ക്ക് ഇരയായതായും കുട്ടി കണ്ടെത്തി.

തുടർന്ന് സംഭവം പെൺകുട്ടി തന്റെ രണ്ടാനമ്മയോട് പറഞ്ഞുവെങ്കിലും അവർ അത് കാര്യമായി എടുത്തില്ല. ഇതേ തുടർന്ന് പെൺകുട്ടി ടോയ്‌ലെറ്റ് കഴുകാൻ വെച്ചിരുന്ന രാസവസ്തു കുടിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. ശേഷം ലോക്കൽ പൊലീസിൽ പരാതി നൽകുകയും സ്റ്റേഷനിൽ വെച്ച് നിലത്തുവീഴുകയും ചെയ്തു.

ഉടൻ തന്നെ പൊലീസുകാർ പെൺകുട്ടിയെ സെന്റ് ജോൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 40 കാരനായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്ത . ഇയാളെ ഇന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടും. സംഭവത്തിൽ രണ്ടാനമ്മയ്ക്കും പങ്കുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം നടക്കുന്നതായി പോലീസ് വ്യക്തമാക്കി. പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണിപ്പോൾ.

Related Articles

Latest Articles