Kerala

കുമരകത്ത് 19കാരൻ ജീവനൊടുക്കി, ഒപ്പമുണ്ടായിരുന്ന കാമുകിയെ കാണാനില്ല; സംഭവത്തിനു പിന്നിൽ ദുരൂഹതയെന്ന് പോലീസ്

കുമരകം: കുമരകത്ത് എത്തിയ കമിതാക്കളില്‍ 19കാരനായ (Kumarakom Suicide Of 19 Year Old Boy)കാമുകന്‍ തൂങ്ങിമരിച്ചു. പ്രണയബന്ധത്തിലുണ്ടായ തർക്കത്തെ തുടർന്നാണ് യുവാവ് ജീവനൊടുക്കിയതെന്നാണ് സൂചന. എന്നാൽ സംഭവ സ്ഥലത്ത് നിന്ന് ഓടിപ്പോയ ഇയാളുടെ കാമുകിയെ ഇത് വരെ കണ്ടെത്താനായിട്ടില്ല. ഇന്നലെ ഉച്ചയ്‌ക്ക് ശേഷം ചീപ്പുങ്കലിൽ ഇറിഗേഷൻ വകുപ്പിന്റെ കാടുകയറിക്കിടന്ന സ്ഥലത്ത് വച്ചാണ് സംഭവം.

വെച്ചൂർ അംബികാ മാർക്കറ്റിന് സമീപം മാമ്പ്രയിൽ ഹേമാലയത്തിൽ പരേതനായ ഗിരീഷിന്റെ മകൻ ഗോപി വിജയ്(19) ആണ് തൂങ്ങി മരിച്ചത്. ഒപ്പമുണ്ടായിരുന്ന പെൺകുട്ടിക്ക് വേണ്ടി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. രാവിലെ പത്ത് മണിയോടെ വേമ്പനാട്ട് കായൽ തീരത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് ഇവർ വരുന്നത് നാട്ടുകാരിൽ ചിലർ കണ്ടിരുന്നു. ഉച്ചയോടെ ഇതുവഴി പോയവരാണ് ഗോപി വിജയ് തൂങ്ങി നിൽക്കുന്നത് ശ്രദ്ധിക്കുന്നത്.

ഒരു പെൺകുട്ടി കായൽ തീരത്തെ വഴിയിലൂടെ ഓടിപ്പോവുന്നത് സമീപത്തുള്ള ചില വീട്ടുകാർ കണ്ടതായി പറയുന്നു. ആൺകുട്ടിയുടെ ബാഗും ഇയാൾ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും സ്ഥലത്ത് നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. പെൺകുട്ടിയുമായുള്ള തർക്കത്തെ തുടർന്നാണ് ആത്മഹത്യയെന്ന് കത്തിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി. സ്ഥലത്ത് നിന്ന് മാസ്‌കും തൂവാലയും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് പെൺകുട്ടിയുടേതാണെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചിട്ടുണ്ട്. പെൺകുട്ടിയുടെ മൊബൈൽ ഫോണും കണ്ടെത്തി. മൊബൈൽ ഫോൺ ടെക്‌നീഷ്യനാണ് ഗോപി. നഴ്‌സിങ് വിദ്യാർത്ഥിനിയാണ് പെൺകുട്ടി. സംഭവത്തിലെ ദുരൂഹത അവസാനിക്കാന്‍ പെണ്‍കുട്ടിയെ കണ്ടെതീയൽ മാത്രമേ സാധിക്കുകയുള്ളു എന്ന് പോലീസ് വ്യക്തമാക്കി.

admin

Recent Posts

ഗുജറാത്ത് തെരെഞ്ഞെടുപ്പിൽ വിജയിക്കുമ്പോൾ മുതൽ മോദി ഭരണഘടനയെ തൊട്ട് വന്ദിക്കുമായിരുന്നു

ഭരണഘടനയാണ് തന്റെ മതഗ്രന്ഥമെന്ന് പ്രഖ്യാപിച്ചിട്ടുള്ള നേതാവാണ് നരേന്ദ്രമോദി ! ചിത്രങ്ങൾ പോസ്റ്റ് ചെയ്‌ത്‌ അണ്ണാമലൈ #primeministernarendramodi #kannamalai #indianconstitution

14 mins ago

സുരക്ഷിത ഇവിഎം ഉണ്ടാക്കാന്‍ പഠിപ്പിക്കാമെന്ന് ഇലോണ്‍ മസ്‌ക്കിനോട് രാജീവ് ചന്ദ്രശേഖര്‍; വോട്ടിംഗ് മെഷീന്‍ ചര്‍ച്ചയും വെല്ലുവിളികളും

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന വാദവുമായി ഇലോണ്‍ മസ്‌ക്കും മറുപടിയുമായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനും. തോല്‍വിക്ക് കാരണം…

36 mins ago

റീസി ഭീ_ക_രാ_ക്ര_മ_ണത്തിന് പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി കശ്മീരിൽ !

ഭീ_ക_ര_രെ തുടച്ചുനീക്കാൻ വമ്പൻ ഒരുക്കങ്ങൾക്ക് തുടക്കം അമിത് ഷാ കാശ്മീരിൽ ! അജിത് ഡോവലും കരസേനാ മേധാവിയും ഒപ്പം #amitshah…

45 mins ago

എന്താണ് വിദേശനാണ്യ ശേഖരം ? സമ്പദ് വ്യവസ്ഥയിൽ ഇതിന്റെ പ്രാധാന്യമെന്ത് ?

മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥ എന്ന സ്ഥാനത്ത് ഇന്ത്യ ഉടനെത്തും ! ഇത് ഇന്ത്യൻ കരുത്തിന്റെ സൂചന #foreignexchangereserves…

1 hour ago

അമേരിക്കയിൽ ഇന്ത്യക്കാരന്റെ ജ്വല്ലറിയിൽ വമ്പൻ കവർച്ച !പിഎൻജി ജ്വല്ലറിയുടെ സാൻ ഫ്രാൻസിസ്കോയിലെ ഔട്ട്ലറ്റ് കാലിയാക്കിയത് 20 പേരടങ്ങുന്ന മുഖം മൂടി സംഘം ; 5 പേർ അറസ്റ്റിൽ

അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യക്കാരന്റെ ജ്വല്ലറിയിൽ വമ്പൻ കവർച്ച. 20 പേരടങ്ങുന്ന സംഘമാണ് പുണെ ആസ്ഥാനമായുള്ള പിഎൻജി ജ്വല്ലറിയുടെ സാൻ…

1 hour ago

ബ്രിട്ടീഷു കാലത്തെ ഐപിസിയും സിആര്‍പിസിയും ഇനിയില്ല, പുതിയ ക്രിമിനല്‍ നിയമങ്ങള്‍ ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ : നിയമമന്ത്രി അര്‍ജുന്‍ റാം മേഖ്വാള്‍

ഇന്ത്യന്‍ പീനല്‍ കോഡ് 1860, ഇന്ത്യന്‍ എവിഡന്‍സ് ആക്റ്റ് 1872, ക്രിമിനല്‍ നടപടി ചട്ടം 1973 എന്നിവയ്ക്ക് പകരമുള്ള പുതിയ…

2 hours ago