ഭോപ്പാല്‍: മധ്യപ്രദേശ് ഭോപ്പാലിൽ നാല് വയസുകാരിയെ അഞ്ച് തെരുവ്നായ്ക്കൾ വളഞ്ഞിട്ടാക്രമിച്ചു.
കൂട്ടമായെത്തിയ തെരുവ് പട്ടികള്‍ പെണ്‍കുട്ടിയെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
ഗുരുതരമായ പരിക്കുകളോടെ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് പുറത്ത് വരുന്ന വിവരം.
വീടിന് പുറത്ത് കളിച്ചു കൊണ്ടിരുന്ന പെൺകുട്ടിയെ അഞ്ച് തെരുവ്നായ്ക്കൾ ചേർന്ന് ഓടിച്ചിട്ടാണ് ആക്രമിച്ചത്.
വളഞ്ഞിട്ട് ആക്രമിക്കുന്നതിനിടെ അതുവഴി വന്നയാളാണ് ബാലികയെ രക്ഷപ്പെടുത്തിയത്.
അതേസമയം ഭോപ്പാലിൽ നിലവിൽ ഒരു ലക്ഷത്തോളം തെരുവ് പട്ടികളുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.