ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ ബാറ്റ് ചെയ്യുന്നു
മുംബൈ∙ ശ്രീലങ്കയ്ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിൽ നിരാശപ്പെടുത്തി മലയാളി താരം സഞ്ജു സാംസൺ. ആറ് പന്തിൽ നിന്ന് അഞ്ച് റൺസ് മാത്രമേ സഞ്ജുവിന് നേടാനായുള്ളൂ . ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 162 റൺസ് എടുത്തു. ദീപക് ഹൂഡയും അക്സർ പട്ടേലും ചേർന്ന് നടത്തിയ ആക്രമണമാണ് ഇന്ത്യയെ മോശമല്ലാത്ത സ്കോറിലെത്തിച്ചത് ആദ്യ ഓവറുകളിൽ തുടരെ വിക്കറ്റ് വീണത് ഇന്ത്യൻ ആരാധകരെ ആശങ്കയിലാഴ്ത്തി. എന്നാൽ അവസാന ഓവറുകളിൽ ദീപക് ഹൂഡയും അക്സർ പട്ടേലും പൊരുതി നിന്നതോടെ റൺസ് ഉയരുകയായിരുന്നു.
ഇഷൻ കിഷൻ 37 (29 പന്തിൽ), ഹർദിക് പാണ്ഡ്യ 29 (27 പന്തിൽ), ദീപക് ഹൂഡ 41 (23 പന്തിൽ, നോട്ടൗട്ട് ), ശുഭ്മാൻ ഗിൽ 7 (5 പന്തിൽ), സൂര്യകുമാർ യാദവ് 7 (10 പന്തിൽ) അക്സർ പട്ടേൽ 31 ( 20 പന്തിൽ, നോട്ടൗട്ട് ) എന്നിങ്ങനെയാണ് റൺസ് നേട്ടം.
ദിൽഷൻ മധുഷങ്ക, മഹീഷ് തീക്ഷ്ണ, ചമിക കരുണാരത്നെ, ധനഞ്ജയ ഡി സിൽവ, വാനിന്ദു ഹസരങ്ക എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…
ശ്രീനിവാസൻ എന്ന മഹാനായ കലാകാരന് ഹൃദയപൂർവ്വമായ ആദരാഞ്ജലി. അദ്ദേഹത്തിന്റെ അഭിനയ ജീവിതവും മലയാള സിനിമയ്ക്ക് നൽകിയ അമൂല്യ സംഭാവനകളും ഈ…