ദുബായ് : ദുബായില്‍നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്പ്രസ് വിമാനം 20 മണിക്കൂറിലേറെയായി വൈകുന്നു. യുഎഇ പ്രാദേശിക സമയം ഇന്നലെ രാത്രി 8.45-ന് ടേക്ക് ഓഫ് ചെയ്യേണ്ടിയിരുന്ന ഐ.എക്സ്. 544 വിമാനമാണ് വൈകുന്നത്. ഓപ്പറേഷന്‍ തകരാറുകളാണ് വിമാനം വൈകാന്‍ കാരണമെന്നാണ് വിവരം. വിമാനത്തിലെ യാത്രക്കാരായ 160 ലേറെ പേരെ നിലവിൽ ദുബായിലെ രണ്ട് ഹോട്ടലുകളില്‍ താല്‍കാലികമായി താമസിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. വിമാനം ഇന്ന് അര്‍ധ രാത്രി (തിങ്കളാഴ്ച പുലര്‍ച്ചെ 2.45 ന് ) പുറപ്പെടുമെന്നാണ് യാത്രക്കാര്‍ക്ക് ഏറ്റവും ഒടുവില്‍ എസ്എംഎസ് സന്ദേശം ലഭിച്ചിരിക്കുന്നത്.
അതേസമയം വിമാനത്തിന്റെ ഇന്ന് രാത്രിയിലെ സർവീസിൽ യാത്ര ചെയ്യേണ്ടിയിരുന്ന യാത്രക്കാരെ ഐ.എക്സ്. 542 വിമാനത്തില്‍ തിരുവന്തപുരത്ത് എത്തിക്കുമെന്നാണ് യാത്രക്കാര്‍ക്ക് ലഭിച്ച അറിയിപ്പ്.

