ബെംഗളൂരു : കർണാടകയിൽ വരുന്ന ശനിയാഴ്ച മുഖ്യമന്ത്രിയും 19 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ലിംഗായത്ത്, വൊക്കലിഗ വിഭാഗങ്ങളിൽ നിന്ന് നാലു മന്ത്രിമാർ വീതവും മുസ്‌ലിം സമുദായത്തിൽ നിന്ന് മൂന്നു മന്ത്രിമാരും മന്ത്രി സഭയിൽ ഉണ്ടാവുക എന്നാണ് റിപ്പോർട്ട്. ദലിത് വിഭാഗ്തിൽ നിന്ന് അഞ്ചുപേരും മന്ത്രി സഭയിലെത്തുമെന്നാണ് കരുതുന്നത്. അതെ സമയം മുഖ്യമന്ത്രിക്കസേരയ്ക്കായുള്ള മാരത്തൺ വടം വലിക്ക് ശേഷം സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ദില്ലിയിൽ നിന്നും ബെംഗളൂരുവിലെത്തി. ഉടൻ നിയമസഭാകക്ഷി യോഗം ചേരും.
അതേസമയം ശനിയാഴ്ച ഉച്ചയ്ക്ക് 12.30ന് ബെംഗളൂരുവിൽ സത്യപ്രതിജ്ഞ നടക്കുമെന്ന് രാജ്ഭവൻ വൃത്തങ്ങൾ വ്യക്തമാക്കി. ഇതിന്റെഭാഗമായി കോൺഗ്രസ് പ്രതിനിധിയായി എംഎൽഎ ജി.പരമേശ്വര രാജ്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സിദ്ധരാമയ്യ ഗവർണറുമായി ഫോണിൽ സംസാരിച്ചിരുന്നു. ഫോണിലൂടെ ഗവർണർക്ക് പിറന്നാൾ ആശംസകൾ നേർന്ന സിദ്ധരാമയ്യ സത്യപ്രതിജ്ഞയുടെ കാര്യങ്ങളും സംസാരിച്ചു.

