Monday, June 17, 2024
spot_img

സർക്കാർ വക മുടിപ്പിക്കൽ അങ്ങ് ദില്ലിയിലും;ദില്ലിയിലെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി തെരെഞ്ഞെടുപ്പിൽ തോറ്റ സമ്പത്തിന്റെ 20 മാസത്തെ ചെലവ് 7.26 കോടി രൂപ!!!

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിയിൽ ചക്രശ്വാസം വലിക്കുന്നതിനിടയിലും ദില്ലിയിൽ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി കാബിനറ്റ് റാങ്കോടെ കെ.വി.തോമസിനെ നിയമിക്കാനുള്ള തീരുമാനം, സർക്കാരിന് അനാവശ്യ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുമെന്ന് ആക്ഷേപമുയരുന്നു. മുൻപ് ഇതേ പദവിയിൽ ഇരുന്ന സിപിഎം നേതാവ് എ.സമ്പത്തിനായി 20 മാസത്തേക്ക് ചെലവഴിച്ചത് 7.26 കോടി രൂപയാണ്. ഇതിൽ ശമ്പളമായി മാത്രം സമ്പത്ത് പറ്റിയത് 4.62 കോടി രൂപയാണ്. ഇതു കൂടാതെ താമസം, യാത്ര, അതിഥി സൽക്കാരം എന്നീ ചെലവുകളുമുണ്ട്.

ശമ്പളത്തിനു പുറമെ സമ്പത്തിനായി സർക്കാൽ ചെലവഴിച്ച തുക ഇങ്ങനെ: ദിവസ വേതനം – 23.45 ലക്ഷം, യാത്രാ ചെലവുകൾ – 19.45 ലക്ഷം., ഓഫിസ് ചെലവുകൾ – 1.13 കോടി, ആതിഥേയ ചെലവുകൾ – 1.71 ലക്ഷം, വാഹന അറ്റകുറ്റപ്പണി – 1.58 ലക്ഷം, ഇന്ധനം – 6.84 ലക്ഷം, മറ്റു ചെലവുകൾ – 98.39 ലക്ഷം..

പാർട്ടിയിലെ എതിർപ്പുകളെ അവഗണിച്ചാണ് ആറ്റിങ്ങലിലെ മുൻ എംപിയായ എ.സമ്പത്തിനെ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധിയായി ദില്ലിയിൽ നിയമിച്ചത്. പ്രതിമാസ ശമ്പളം 92,423 രൂപയായിരുന്നു. മന്ത്രിമാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളോടെയും സൗകര്യത്തോടെയുമായിരുന്നു നിയമനം. ശമ്പളം, യാത്രാബത്ത, പഴ്സനൽ സ്റ്റാഫ്, മറ്റ് ആനുകൂല്യങ്ങൾ തുടങ്ങിയ ഇനങ്ങളിലാണ് 7.26 കോടി രൂപ സമ്പത്തിനായി ദില്ലിയിലെ തണുപ്പിൽ പൊട്ടിച്ചത്. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൽ അടൂർ പ്രകാശിനോട് പരാജയപ്പെട്ട സമ്പത്തിനെ രാഷ്ട്രീയമായി സഹായിക്കാൻ നൽകിയ സ്ഥാനമാണിതെന്ന് ആക്ഷേപമുയർന്നിരുന്നു

Related Articles

Latest Articles