Ahmedabad Serial Blasts Case
അഹമ്മദാബാദ് സ്ഫോടന പരമ്പരയിൽ ശിക്ഷാ വിധി (Ahmedabad Serial Blasts Case) ഇന്ന്. 13 വർഷം നീണ്ട വിചാരണക്കൊടുവിൽ കേസിൽ ഗുജറാത്ത് പ്രത്യേക കോടതിയാണ് കേസിന്റെ വിധി പറയുന്നത്. സ്‌ഫോടന പരമ്പര കേസിൽ 77 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ 28 പേരെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി പ്രത്യേക കോടതി വെറുതെ വിട്ടു. 49 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. 77 പ്രതികൾക്കെതിരായ വിചാരണ കഴിഞ്ഞ വർഷം സെപ്തംബറിൽ കോടതി പൂർത്തിയാക്കിയിരുന്നു.
അതേസമയം കേസിൽ 20 എഫ്.ഐ.ആറുകൾ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കേസിന്റെ വിചാരണ കോടതി അവസാനിപ്പിച്ചിരുന്നു. ഈ മാസം ആദ്യം കേസിൽ വിധി പറയുമെന്ന നോട്ടീസ് ഇറക്കിയെങ്കിലും പിന്നീട് മാറ്റി വയ്ക്കുകയായിരുന്നു. സമീപകാലങ്ങളിൽ ഏറ്റവും ദൈർഘ്യമേറിയ ക്രിമിനൽ വിചാരണ നേരിട്ട കേസുകളിൽ ഒന്നാണിത്. 2008 ജൂലൈ 26ന് നടന്ന സ്ഫോടന പരമ്പരയിൽ 56 പേർ കൊല്ലപ്പെടുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കേസിൽ 1,100 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. സബർമതി സെൻട്രൽ ജയിലിൽ നിന്നാണ് പ്രത്യേക കോടതി കേസ് ആദ്യം പരിഗണിച്ചത്. ഇന്ത്യൻ മുജാഹീദിൻ ആണ് ആക്രമണങ്ങൾക്ക് പിന്നിലെന്നാണ് പോലീസിന്റെ ആരോപണം. വിവിധയിടങ്ങളിലായി സൈക്കിളുകളിൽ സ്ഥാപിച്ച 21 ബോംബുകളാണ് പൊട്ടിത്തെറിച്ചത്. 70 മിനിറ്റിനുള്ളിലായിരുന്നു സ്ഫോടനങ്ങൾ. സൂറത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും പിന്നീട് പൊലീസ് ബോംബുകൾ കണ്ടെത്തുകയും നിർവീര്യമാക്കുകയും ചെയ്തിരുന്നു.
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…
ശ്രീനഗര്‍: പാകിസ്ഥാന്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍.ഇ.ടി) ഭീകരര്‍ക്ക് ഒളിത്താവളമായി ഉപയോഗിച്ച ശ്രീനഗറിലെ ഒരു റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ)…
അമേരിക്കയിലെ അര്‍ക്കന്‍സസിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്റ്റേറ്റ് പാര്‍ക്കില്‍ നിന്ന് 13 വര്‍ഷത്തെ തെരച്ചിലിനൊടുവില്‍ ജാക്ക് പിയറാഡിന്‍ എന്ന…
റിയാദ്: ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ വാരാന്ത്യത്തിലെ തുടര്‍ച്ചയായ 'ലക്ഷ്യമിട്ട' ആക്രമണങ്ങളില്‍ സൗദി അറേബ്യ ഞെട്ടിയിരിക്കുകയാണ്. റിയാദിലെ കിംഗ് ഖാലിദ്…
കാമ്രൂപ്പ്: ആസാം പോലീസ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) കാമ്രൂപ്പ് ജില്ലയില്‍ 4 കിലോഗ്രാം ഭാരമുള്ള 40,000 യാബ ടാബ്ലറ്റുകള്‍…