Monday, December 22, 2025

ഒരേസമയം ഒരേ വേദിയിൽ വിവാഹിതരായത് 2,143 ദമ്പതികൾ; ഗിന്നസ് റെക്കോഡുകൾ തകർത്ത് സമൂഹ വിവാഹം

ജയ്പൂർ: ആറുമണിക്കൂർ നീണ്ടുനിന്ന വിവാഹാഘോഷ ചടങ്ങിൽ ഒരേ വേദിയിൽ വച്ച് വിവാഹിതരായത് 2,143 ദമ്പതികൾ. രാജസ്ഥാനിലെ ബാരൻ ജില്ലയിൽ മുഖ്യമന്ത്രി അടക്കം അതിഥിയായെത്തിയ സമൂഹ വിവാഹം ഗിന്നസ് റെക്കോഡ് അടക്കം തകർത്തതാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്. 4,283 ഹിന്ദു, മുസ്‌ലിം യുവതീ യുവാക്കളാണ് പങ്കെടുക്കാനെത്തിയത്. ശ്രീ മഹാവീർ ഗോശാല കല്യാൺ സൻസ്ഥൻ എന്ന ട്രസ്റ്റാണ് സമൂഹവിവാഹം നടത്തിയത്.

മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും മന്ത്രി പ്രമോദ് ജെയിനും അടക്കമാണ് അതിഥികളായെത്തിയത്. ആഭരണങ്ങൾ, കിടക്ക, പാത്രങ്ങൾ, ടി.വി, റഫ്രിജറേറ്റർ, എന്നിവയെല്ലാം സമ്മാനമായ നവദമ്പതികൾക്ക് നൽകുകയും ചെയ്തു. തങ്ങൾ സംഘടിപ്പിച്ച സമൂഹ വിവാഹം ഗിന്നസ് വേൾഡ് റോക്കോഡ്സിൽ ഉടൻ ഔദ്യോഗികമായി ഉൾപ്പെടുത്തുമെന്നാണ് ട്രസ്റ്റ് ഭാരവാഹികൾ പ്രതീക്ഷിക്കുന്നത്. വിവാഹ സർട്ടിഫിക്കറ്റ് നൽകേണ്ട ഉദ്യോഗസ്ഥരടക്കം ചടങ്ങിനെത്തിയിരുന്നു.

Related Articles

Latest Articles