Monday, May 20, 2024
spot_img

വീണ്ടും ഒമിക്രോൺ ഭീഷണി: രണ്ട് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു; ആകെ രോഗബാധിതർ 25

ദില്ലി: രാജ്യത്ത് വീണ്ടും കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തു. ഗുജറാത്തിലെ ജാമ്നഗറിലാണ് വീണ്ടും രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സിംബാബ്വെയിൽ നിന്നെത്തിയ ഒമിക്രോൺ ബാധിതനുമായി സമ്പർക്കത്തിലേർപ്പെട്ടവരാണ് പുതിയ രോഗികൾ.

എന്നാൽ ഇതോടെ രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 25 ആയി. ഗുജറാത്തിന് പുറമെ കർണാടക, മഹാരാഷ്ട്ര, രാജസ്ഥാൻ, ദില്ലി എന്നിവിടങ്ങളിലാണ് രാജ്യത്ത് ഒമിക്രോൺ ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തെ ആദ്യ രണ്ട് ഒമിക്രോൺ കേസുകൾ ബംഗലൂരുവിലും മൂന്നാമത്തേത് ജാംനഗറിലുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.

അതേസമയം ഇന്ത്യയിൽ ഒമിക്രോൺ സ്ഥിരീകരിച്ചവർ എല്ലാവരും തന്നെ ദക്ഷിണ ആഫ്രിക്കൻ രാജ്യങ്ങളുമായി ബന്ധപ്പെട്ടവരായിരുന്നു. കഴിഞ്ഞയാഴ്ച രാജസ്ഥാനിലെ ഒരു കുടുംബത്തിലെ 9 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ മഹാരാഷ്ട്രയിലെ പൂനെയിൽ ഒൻപത് പേർക്ക് ഒരുമിച്ച് രോഗബാധ സ്ഥിരീകരിച്ചിരുന്നു.

Related Articles

Latest Articles