Friday, December 19, 2025

കമ്മീഷണറുടെ 25- വാർഷികം ആഘോഷിച്ച് സുരേഷ്‌ഗോപി; ആഘോഷം വൃദ്ധസദനത്തിലെ അന്തേവാസികൾക്കൊപ്പം

തൃശൂർ: സൂപ്പർഹിറ്റ് ചിത്രം കമ്മീഷണറുടെ 25- വാർഷികം ആഘോഷിച്ച് സുരേഷ് ഗോപി. തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ തൃശൂര്‍ പുല്ലേഴി സെന്റ് ജോസഫ് വൃദ്ധസദനത്തിലെ അന്തേവാസികൾക്കൊപ്പമാണ് താരം ആഘോഷത്തിൽ പങ്കു ചേർന്നത്.

കമ്മീഷണറിലെ തീപ്പൊരി ഡയലോഗുകൾ മലയാളികളെ ത്രസിപ്പിക്കാൻ തുടങ്ങിയിട്ട് 25 വർഷം പിന്നിടുകയാണ്. ഷാജി കൈലാസ് രഞ്ജി പണിക്കർ കൂട്ടുകെട്ടിൽ പിറന്ന കമ്മീഷണർ കരിയറിലെ മികച്ച ചിത്രമാണെന്ന് സുരേഷ് ഗോപി പറഞ്ഞു. തൃശൂരിലെ പ്രചാരണത്തിരക്കിനിടയിലും പ്രിയ ചിത്രത്തിന്‍റെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാൻ മലയാളികളുടെ കമ്മീഷണര്‍ എത്തി.

ഇഷ്ട താരത്തെ നേരിൽക്കണ്ട സന്തോഷത്തിലായിരുന്നു സെന്‍റ് ജോസ്ഫ് വൃദ്ധ സദനത്തിലെ അന്തേവാസികൾ. കേക്ക് മുറിച്ചായിരുന്നു ആഘോഷം. അന്തേവാസികളോടൊപ്പം ഒരു മണിക്കൂറ്‍ ചെലവിട്ടാണ് സുരേഷ് ഗോപി മടങ്ങിയത്.

Related Articles

Latest Articles