Wednesday, December 17, 2025

കണ്ണൂർ പരിയാരത്ത് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം 26 പേർക്ക് പരിക്ക്

കണ്ണൂർ: ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ദേശീയപാതയിൽ പരിയാരം സ്കൂളിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിൽ 26 പേർക്ക് പരിക്കേറ്റു.

ഇന്ന് രാവിലെ 9.50നാണ് അപകടം നടന്നത്. മാതമംഗലം ഭാഗത്തു നിന്നും തളിപ്പറമ്പിലേക്കു പോവുകയായിരുന്ന സ്വകാര്യ ബസും എതിരെ വന്ന പാഴ്സൽ ലോറിയുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളജ് ആശുപതിയിൽ പ്രവേശിപ്പിച്ചു.

Related Articles

Latest Articles